മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണം എന്തെന്നാൽ അത് ചോറ് തന്നെയാണ്. ഒരു നേരം ചോറ് കഴിച്ചില്ലേൽ സന്തോഷം കിട്ടാത്ത ആളുകളാണ് മലയാളികൾ. എങ്കിൽ ചോറ് കഴിക്കുന്നതിനും വെക്കുന്നതിനുമെല്ലാം ഓരോ രീതികളുണ്ട്, ഇനി അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?
സാധാരണയായി വെളളം തിളച്ചു കഴിയുമ്പോഴേക്കും അരി കഴുകി അടുപ്പത്ത് ഇടുന്നതാണ് രീതി. എന്നാൽ കുറച്ചുകൂടെ ആരോഗ്യപ്രദമായ രീതിയിൽ ഇനി ചേറുണ്ടാക്കാൻ ശീലിക്കാം. രാത്രി മുഴുവൻ വെളളത്തിലിട്ട് അരി കുതിർത്ത ശേഷം തിളപ്പിച്ച് ഊറ്റിയെടുക്കുന്നതാണ് ആരേഗ്യകരമായ ശീലം. ഹൃദ്രോഗങ്ങളിൽ നിന്നും പ്രമേഹം, കാൻസർ എന്നിവയുടെ സാധ്യതകൾ ഇതുമൂലം കുറയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
അരി ദീർഘനേരം കുതിർത്ത് വയ്‌ക്കുന്നതിലൂടെ ആർസനിക് എന്ന ജൈവിക വിഷത്തിന്റെ അളവ് 80 ശതമാനത്തോളം കുറയ്ക്കാനാകുമെന്നും ഗവേഷണത്തിൽ പറയുന്നു. എന്നാൽ ഇനിമുതൽ അരി ശ്രദ്ധിച്ച് വേവിച്ചോളൂ.