പ്രിയങ്കയുടെയും രാഹുലിന്‍റെയും വയനാട്ടിലെ വിജയം സംബന്ധിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍റെ പരാമര്‍ശത്തെ ന്യായീകരിച്ച് പി. കെ.ശ്രീമതി. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണ് വയനാട്ടില്‍ പ്രിയങ്കയും രാഹുലും ജയിച്ചതെന്നായിരുന്നു വിജയരാഘവന്‍റെ ആരോപണം. എ.വിജയരാഘവന്‍ പറഞ്ഞത് പാര്‍ട്ടി നയം തന്നെയെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. വെള്ളാപ്പള്ളി കോണ്‍ഗ്രസിനെപ്പറ്റി പറഞ്ഞത് ശ്രദ്ധിക്കണം. കേരളത്തില്‍ വര്‍ഗീയവാദികള്‍ തല ഉയര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും കോണ്‍ഗ്രസ് മല്‍സരിക്കുന്നത് വര്‍ഗീയ കൂട്ടുകെട്ടിലെന്നും പി.കെ.ശ്രീമതി പറഞ്ഞു.