Food

വായിലിട്ടാൽ അലിഞ്ഞു പോകുന്ന നല്ല സോഫ്റ്റായ ജിലേബി തയ്യാറാക്കിയാലോ? | JILEBI

വായിലിട്ടാൽ അലിഞ്ഞു പോകുന്ന നല്ല സോഫ്റ്റായ ജിലേബി തയ്യാറാക്കിയാലോ? വളരെ പെട്ടെന്ന് രുചികരമായി തയ്യാറാക്കിയെടുക്കാവുന്ന ഒരുഗ്രൻ മധുരപലഹാരം.

ആവശ്യമായ ചേരുവകൾ

  • ദോശമാവ്- ഒരു കപ്പ്
  • ഗോതമ്പു പൊടി- 2 ടേബിൾ സ്പൂൺ
  • ഫുഡ് കളർ
  • പഞ്ചസാര- 1 കപ്പ്
  • നാരങ്ങ നീര്- 1ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് പഞ്ചസാരയിൽ അര കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് ചേർക്കുക. ഷുഗർ സിറപ്പ് റെഡിയായി. ദോശമാവിൽ 2 ടേബിൾ സ്പൂൺ ഗോതമ്പുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ജിലേബിക്ക് കളർ കിട്ടാനായി കുറച്ച് ഫുഡ് കളർ ചേർക്കുക. ഒരു നുള്ള് ബേക്കിങ് സോഡ ചേർക്കുക. മാവ് ഒരു കവറിലേക്ക് മാറ്റിയശേഷം അറ്റം മുറിച്ചു കൊടുക്കുക. ചൂടായ എണ്ണയിലേക്ക് മാവ് ചുറ്റിച്ചു കൊടുക്കുക. എണ്ണയിൽനിന്നും മാറ്റിയശേഷം പഞ്ചസാര ലായനിലേക്ക് ഇട്ടു കൊടുക്കുക.

Latest News