ചന്ദ്രനിൽ ചെന്നാലും അവിടെ മലയാളിയുടെ ചായക്കട കാണാം എന്ന ശൈലി പണ്ടുമുതലേ ഉള്ളതാണ്. ലോകത്തിന്റെ ഏത് അറ്റത്ത് ചെന്നാലും അവിടെ മലയാളിയുടെ കൈയൊപ്പുണ്ടാകും. പഠിക്കാനാണെങ്കിലും പണിയെടുക്കാൻ ആണെങ്കിലും വിദേശരാജ്യങ്ങളിലേക്ക് പോകാനാണ് ആളുകൾക്ക് പ്രിയം. വിദേശത്ത് പോകുക എന്ന് പറഞ്ഞാൽ ഗൾഫ് മാത്രം അർത്ഥമാക്കിയിരുന്ന ഒരു സമയത്ത് നിന്ന് ലോകം മുഴുവൻ മാറിക്കഴിഞ്ഞു.
പഠിക്കാനാണെങ്കിലും ജോലി ചെയ്യാനാണെങ്കിലും യുവാക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങൾ എന്തൊക്കെയാണെന്ന് ആലോചിക്കുമ്പോൾ യുകെ, കാനഡ, യുഎഇ ഒക്കെ ആകും മനസ്സിൽ എത്തുക. എന്നാൽ 90’s കിഡ്സിന്റെ കാര്യത്തിൽ ഇതൊന്നുമല്ല. ആ ലിസ്റ്റ് ഒന്ന് നോക്കിയാലോ
1. ഫ്രാൻസ്
മില്ലേനിയൽസിന്‍റെ ( 1980 കളുടെ തുടക്കത്തിലും 1990 ന്‍റെ പകുതിയിലും ജനിച്ചവരെയാണ് മില്ലേനിയൽസ് എന്നു പറയുന്നത്. ജനറേഷൻ വൈ എന്നും ഈ കാലത്ത് ജനിച്ചവരെ വിളിക്കുന്നു) ഇടയിൽ ഏറ്റവും പ്രസിദ്ധമായ രാജ്യം ഫ്രാൻസ് ആണ്. ഒരു രാജ്യത്തെ കുറിച്ച് കേട്ടിട്ടുള്ള ആളുകളുടെ ശതമാനമാണ് പ്രശസ്തി നിർവചിക്കുന്നത്. അതനുസരിച്ച് 99% ആണ് ഫ്രാന്‍സിന്‍റെ പ്രസിദ്ധി. ചരിത്ര നിർമ്മിതികളുടെയും മ്യൂസിയങ്ങളുടെയും പേരിലാണ് ഫ്രാൻസ് പ്രസിദ്ധമായിരിക്കുന്നത്. കൂടാതെ, ഉന്നത വിദ്യാഭ്യാസതിനായും നിരവധി ആളുകൾ ഫ്രാൻസ് തിരഞ്ഞെടുക്കുന്നു.
2. ചൈന
മില്ലേനിയൽസിനിടയിൽ പേരുകേട്ട രണ്ടാമത്തെ രാജ്യം ചൈനയാണ്. ഫ്രാൻസിനൊപ്പം തന്നെ 99% ആണ് ചൈനയുടെയും ഫെയിം. കണ്ടുപിടുത്തങ്ങളാണ് എക്കാലത്തെയും ചൈനയുടെ ഹൈലൈറ്റ്. ഉന്നത വിദ്യാഭ്യസത്തിനായി പലരും ആശ്രയിക്കുന്ന രാജ്യമായി ഇന്ന് ചൈന മാറിയിട്ടുണ്ട്. മാത്രമല്ല, കയറ്റുമതിയിലും ഇവിടം മുന്നിലാണ്.
3. ഐസ്ലൻഡ്
ലോക സമാധാന സൂചികയിൽ സ്ഥിരം ഒന്നാം സ്ഥാനം നിലനിർത്തുന്ന രാജ്യമാണ് ഐസ്ലൻഡ്. 98% ആണ് ഐസ്ലൻഡ് ഫെയിം. മനംമയക്കുന്ന, അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഐസ്ലൻഡിന്‍റെ പ്രത്യേകത. പ്രകൃതി ദൃശ്യങ്ങളിൽ ഏറ്റവും വ്യത്യസ്തത ഇവിടെയാണ്. അഗ്നിപർവതങ്ങൾ, വെള്ളച്ചാട്ടങ്ങൾ. ചൂടുനീരുറവകൾ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്.
4. തുർക്കി
ചരിത്രത്തിനും സംസ്കാരത്തിനും പ്രകൃതിഭംഗിക്കും പേരുകേട്ട തുർക്കിയാണ് പ്രസിദ്ധമായ രാജ്യങ്ങളുടെ പട്ടികയിൽ നാലാമത് എത്തിയത്. 98 ശതമാനമാണ് ഇതിന്‍റെ ഫെയിം. ഹാഗിയ സോഫിയ, കപ്പഡോഷ്യ, ഗ്രാന്‍ഡ് ബസാർ, ബ്ലൂ മോസ്ക് തുടങ്ങി നിരവധി ആകർഷണങ്ങൾ ഇവിടെയുണ്ട്.
5. മെക്സിക്കോ
ഭക്ഷണം, സംസ്കാരം, ബീച്ച് എന്നിങ്ങനെ നിരവധി കാര്യങ്ങളിൽ സഞ്ചാരികൾക്കു പ്രിയപ്പെട്ട മെക്സിക്കോ ആണ് അഞ്ചാം സ്ഥാനത്ത്. ലോകത്തിലേറ്റവും കഠിനാധ്വാനികളായ പൗരന്മാരുള്ള രാജ്യം എന്നാണ് മെക്സിക്കോയെ വിളിക്കുന്നത്. വടക്കേ അമേരിക്കൻ സംസ്കാരം പിന്തുടരുന്ന ഇവിടം സാഹിക സഞ്ചാരികൾക്കും എക്സ്പ്ലോറേഴ്സിനും പറ്റിയ ഇടമാണ്.
6. ജർമനി
98 % പ്രസിദ്ധിയോടെ ആറാം സ്ഥാനം നേടിയിരിക്കുന്നത് ജർമ്മനി ആണ്. ഉന്നത വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ ആളുകള് തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്ന് ആണ് ഇന്ന് ജർമനി. മികച്ച വിദ്യാഭ്യാസം, ജോലി സാധ്യതകൾ, കുടിയേറ്റക്കാരോടുള്ള മികച്ച സമീപനം എന്നിങ്ങനെ നിരവധി കാര്യങ്ങൾ രാജ്യത്തെ പ്രത്യേകതയുള്ളതാക്കുന്നു.
7. വെനസ്വേല
പ്രിയപ്പെട്ട രാജ്യങ്ങളിൽ ഒട്ടും പ്രതീക്ഷിക്കാത്ത എൻട്രിയാണ് വെനസ്വേല നടത്തിയത്. 98 % പ്രസിദ്ധിയോടെ ഏഴാം സ്ഥാനമാണ് വെനസ്വേല നേടിയിരിക്കുന്നത്.തെക്കേ അമേരിക്കൻ രാജ്യമായ ഇവിടം എണ്ണ കയറ്റുമതിയിൽ മുന്നിലാണ്.
8.ക്യൂബ
98 % പ്രസിദ്ധിയോടെ എട്ടാം സ്ഥാനമാണ് ക്യൂബ നേടിയിരിക്കുന്നത്. ലോകത്തിന്‍റെ പഞ്ചാരകിണ്ണം എന്നു വിളിക്കപ്പെടുന്ന ഇവിടം ക്ലാസിക് കാറുകൾ, സിഗാർ, സംഗീതം , ബീച്ച് ലൈഫ് തുടങ്ങിയവയ്ക്കാണ് പ്രസിദ്ധമായിരിക്കുന്നത്.
പട്ടികയിൽ ഒൻപതാം സ്ഥാനം യുണൈറ്റഡ് കിങ്ഡവും പത്താം സ്ഥാനം ഇന്ത്യയുമാണ് നേടിയിരിക്കുന്നത്.
CONTENT HIGHLIGHT: most famous countries among millennials