Kerala

വണ്ടിപ്പെരിയാർ പോക്സോ കേസ്; അർജുൻ കട്ടപ്പന കോടതിയിൽ കീഴടങ്ങി, ജാമ്യത്തിൽ വിട്ടു

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സ് കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ കട്ടപ്പന പോക്സോ കോടതിയിൽ കീഴടങ്ങി. കേസിൽ അർജുനെ വെറുതെ വിട്ടതിന് എതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അർജുൻ വിദേശത്തേക്ക് കടക്കാൻ സാധ്യത ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശിച്ചിട്ടും അർജുൻ തയ്യറായില്ല. തുടർന്ന് വിചാരണ കോടതിയായിരുന്ന കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായി ബോണ്ട്‌ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതനുസരിച്ചാണ് അർജുൻ ഹാജരായത്. 50000 രൂപയുടെയും തത്തുല്യ തുകക്കുള്ള രണ്ട് ആൾക്കാരുടെയും ബോണ്ട് കെട്ടിവെച്ച ശേഷം അർജുനെ ജാമ്യത്തിൽ വിട്ടയച്ചു.