ഇസ്രയേലിന്‍റെ ആക്രമണം തുടരുന്നതിനിടെ ആശ്വാസമായി ഗാസയിൽ ക്രിസ്മസ് കുർബാന നടന്നു. കർദിനാൾ പീർബാറ്റിസ്റ്റ പിസബെല്ലയെ ക്രിസ്മസ് കുർബാന അർപ്പിക്കാനായി ഗാസയിൽ പ്രവേശിക്കാൻ ഇസ്രയേൽ അനുമതി നൽകി. തുടർന്ന് ഗാസ സിറ്റിയിലെ ഹോളിഫാമിലി ചർച്ചിൽ ഒട്ടേറെ വിശ്വാസികളുടെ നേതൃത്വത്തിൽ വത്തിക്കാൻ പ്രതിനിധി കുർബാന അർപ്പിച്ചു. നിറയെ വിളക്കുകളും ക്രിസ്മസ് ട്രീയും പള്ളിയിൽ ഒരുക്കിയിരുന്നു. ഇസ്രയേൽ പോർവിമാനങ്ങൾ കാതടപ്പിക്കുന്ന ശബ്ദങ്ങൾക്കിടെയായിരുന്നു ആരാധന നടന്നത്. ഗാസയിൽ ഇസ്രയേൽ ബോംബിങ്ങിൽ കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തെ കഴിഞ്ഞ ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പ അപലപിച്ചിരുന്നു. ഒരു കുടുംബത്തിലെ ഏഴ് കുഞ്ഞുങ്ങള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെ സംഭവത്തിന് പിന്നാലെയാണ് മാർപാപ്പ വിമർശനവുമായി രംഗത്തെത്തിയത്.