Recipe

ഊണിന് അച്ചാർ വേണോ? എങ്കിൽ ഉള്ളിയും പച്ചമുളകും മാത്രം മതി | onion-and-green-chilli-pickle

ഊണിന് ഇൻസ്റ്റൻായി ഒരു അച്ചാർ തയ്യാറാക്കണം എങ്കിൽ ഉള്ളിയും പച്ചമുളകും മാത്രം മതി. ധാരാളം ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്.

ചേരുവകൾ

ഉള്ളി- 3, കടുക്- 3 ടേബിൾസ്പൂൺ, ഉലുവ- 1 ടേബിൾസ്പൂൺ, ജീരകം- 1 ടേബിൾസ്പൂൺ, നാരങ്ങാനീര്- 1/2 ടേബിൾസ്പൂൺ, മുളകുപൊടി- 1 ടേബിൾസ്പൂൺ, ഗരംമസാല- 1 ടേബിൾസ്പൂൺ, ഇഞ്ചി- 1 ടേബിൾസ്പൂൺ, ഉപ്പ്- ആവശ്യത്തിന്, പച്ചമുളക്- 2, നല്ലെണ്ണ- 3 ടേബിൾസ്പൂൺ

പാകം ചെയ്യുന്ന വിധം 

ഒരു പാൻ അടുപ്പിൽ വച്ച് ഉലുവ, കടുക്, ജീരകം എന്നിവ എണ്ണ ചേർക്കാതെ വറുക്കാം. ശേഷം അത് പൊടിച്ചു മാറ്റി വയ്ക്കാം.

ഒരു ബൗളിലേയ്ക്ക് ഉള്ളി ചെറുതായി അരിഞ്ഞെടുക്കാം. അതിലേയ്ക്ക് മല്ലിയില, മുളകുപൊടി, ഗരംസമസാല, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.

ഒരു പാൻ അടുപ്പിൽ വച്ച് നല്ലെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളുത്തുള്ളിയും വറുത്ത് പൊടിച്ച മസാലപ്പൊടികളും, മുളകുപൊടിയും, ഗരംമസാലയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിച്ചെടുക്കാം. സവാളയിലേയ്ക്ക് ഈ എണ്ണ ഒഴിച്ച് നന്നായി ഇളക്കാം.

content highlight: onion-and-green-chilli-pickle-instant-recipe