Recipe

വ്യത്യസ്തമായ ഒരു ദോശ തയ്യാറാക്കിയാലോ? സ്വാദേറും ഒനിയൻ ദോശ റെസിപ്പി

വ്യത്യസ്തമായ ഒരു ദോശ റെസിപ്പി നോക്കിയാലോ? രുചികരമായ ഒനിയൻ ദോശ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ഗോതമ്പ് പൊടി- 1 കപ്പ്
  • ഉപ്പ്- ആവശ്യത്തിന്
  • വെളിച്ചെണ്ണ- ഒരു ടീസ്പൂൺ
  • കടുക്- ഒരു നുള്ള്
  • ഉഴുന്നു പരിപ്പ്- 1 ടീസ്പൂൺ
  • പരിപ്പ് (ചന ദാൽ)- ഒന്നര ടീസ്പൂൺ
  • കായപ്പൊടി- ഒരു നുള്ള്
  • സവാള- 1
  • ഇഞ്ചി- ഒരു കഷ്ണം
  • പച്ചമുളക്- 1
  • തക്കാളി- 1
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ ഗോതമ്പ് പൊടി, ഉപ്പ് എന്നിവയെടുക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് മാവ് പരുവമാക്കിയെടുക്കുക. ഒരു പാൻ എടുത്ത് അടുപ്പത്ത് വച്ച് ഇതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. കടുക് പൊട്ടിക്കുക. ശേഷം ഉഴുന്നു പരിപ്പ്, ചന ദാൽ, കായപ്പൊടി എന്നിവ ചേർത്ത് ഗോൾഡൺ ബ്രൗൺ ആകും വരെ വഴറ്റിയെടുക്കുക. പാനിലേക്ക് സവാള, ഇഞ്ചി അരിഞ്ഞത്, പച്ചമുളക്, തക്കാളി എന്നിവ അരിഞ്ഞ് ചേർക്കുക. കറിവേപ്പില, ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

സവാളയും തക്കാളിയുമൊക്കെ നന്നായി വഴന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്ത് ഈ കൂട്ട് തയ്യാറാക്കി വച്ച ഗോതമ്പ് മാവിലേക്ക് ഒഴിക്കുക. അൽപ്പം മല്ലിയിലയും കൂടി മാവിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം ദോശച്ചട്ടി ചൂടാക്കി മാവ് ഒഴിച്ച് മീഡിയം തീയിൽ ഇരു വശവും മറിച്ചിട്ട് ചുട്ടെടുക്കാം. ദോശയ്ക്ക് മുകളിലായി അൽപ്പം വെളിച്ചെണ്ണ കൂടി തൂവി കൊടുക്കാം. ദോശ തയ്യാർ. എരിവുള്ള മുളക് ചമ്മന്തിയ്ക്ക് ഒപ്പം കഴിക്കാം.