Thiruvananthapuram

V ജോയ് MLA തിരുവനന്തപുരം ജില്ലാ സെക്രട്ടറി: CPM ജില്ലാ സമ്മേളനത്തിന് കൊടിയിറക്കം

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി MLA യെ വീണ്ടും തെരഞ്ഞെടുത്തു. കോവളത്തു നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്‌ഠ്യേനയായാണ് ജോയിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 46 അംഗ ജില്ലാകമ്മിറ്റിയേയും
ഏകകണ്ഠമായി തെരഞ്ഞെടുത്തു. 8 പേരെ പുതുതായിജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. 32 അംഗ സംസ്ഥാന
സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. എസ്എഫ്‌ഐയിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് എത്തിയ ജോയ് രണ്ടുതവണ തുടര്‍ച്ചയായി വര്‍ക്കല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ആണ്.

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡൻ്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂർ പഞ്ചായത്ത്‌ പ്രസിഡന്റ്, രണ്ടുതവണ ചിറയൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്,, കേരള സർവകലാശാല സെനറ്റംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

CONTENT HIGH LIGHTS; V Joy MLA Thiruvananthapuram District Secretary: Flag raising for CPM district conference

Latest News