Thiruvananthapuram

ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച് ഗുണ്ടകള്‍: ന്യൂ ഇയര്‍ ആഘോഷത്തിന് നഗരത്തിലെ വന്‍കിട ഹോട്ടലുകളില്‍ കോടികളുടെ ഡി.ജെ; മയക്കുമരുന്നും മദ്യവും മദിരാക്ഷിയും കച്ചവടമാക്കുന്നു; നിധിനെ കാറിച്ചത് ഗുണ്ടാപ്പകയെന്ന് സംശയം

ഇക്കഴിഞ്ഞ ആഴ്ചയില്‍ ഈഞ്ചയ്ക്കല്‍ ബാറില്‍ വച്ച് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ കേസില്‍ ഓം പ്രകാശിനോടൊപ്പം ബാറില്‍ ഉണ്ടായിരുന്ന സുഹൃത്ത് നിധിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവം ദുരൂഹത പടര്‍ത്തുന്നു. നഗരത്തില്‍ വീണ്ടും ഗുണ്ടകള്‍ പിടിമുറുക്കിയതായാണ് സൂചന. ക്രിസ്മസ് സെലിബ്രേഷനുകളും, അതിനു ശേഷം വരുന്ന ന്യൂ ഇയര്‍ പാര്‍ട്ടികള്‍ക്കുമായി വന്‍കിട ഹോട്ടലുകളില്‍ ഡി.ജെ. പാര്‍ട്ടികള്‍ അറേഞ്ചു ചെയ്യുന്നതിനായി ഗുണ്ടാപ്പടകള്‍ നഗരത്തില്‍ പരക്കം പായുകയാണ്. രാത്രികളില്‍ ഇവര്‍ നഗരവീഥികള്‍ കൈയ്യേറിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂ ഇയര്‍ പ്രമാണിച്ച് പോലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഉണ്ടായ പ്രശ്‌നത്തിനു കാറും, ഓടിച്ചിരുന്ന ആലിനെയം പിടികൂടിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.45നാണ് സംഭവം നടന്നത്. കഴക്കൂട്ടം അമ്പലത്തിന്‍കരയില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം നടന്നു വരുമ്പോള്‍ അമിത വേഗത്തില്‍ വന്നകാര്‍ നിധിനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. കഴക്കൂട്ടത്ത് വാഹന പരിശോധന നടത്തുമ്പോള്‍ ഈ കാര്‍ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. കാറോടിച്ചിരുന്ന ആള്‍ അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തി. കാര്‍ ഓടിച്ചിരുന്ന കഴക്കൂട്ടം കിഴക്കുംഭാഗം സ്വദേശി അജീഷിനെതിരേ കഴക്കൂട്ടം പോലീസ് കേസെടുത്തു.

എന്നാല്‍, ഈ ആക്‌സിഡന്റിന്റെ പിന്നാമ്പുറക്കഥകള്‍ ഉണ്ടാകാനിരിക്കുന്നതേയുള്ളൂ. നിധിനെയും ഓംപ്രകാശിനെയും ഹോട്ടലില്‍ വെച്ച് മര്‍ദ്ദിച്ച എയര്‍പോര്‍ട്ട് ഡാനിയും അച്ഛന്‍ സാജനും എന്തും പ്രതീക്ഷിച്ചിരിപ്പാണ്. എതിര്‍ ചേരിയിലുള്ളവരെ പൂട്ടാന്‍ ഓംപ്രകാശും കണക്കുകള്‍ കൂട്ടുന്നുണ്ട്. നിധിന്റെ പ്രശ്‌നത്തില്‍ ഇടപെടാനായിരുന്നു ഓംപ്രകാശ് അന്ന് ഈഞ്ചക്കലിലെ ബാറില്‍ പോയത്. എന്നാല്‍, പ്രശ്‌നം ഉണ്ടാക്കിയവരെയല്ല അവിടെ കണ്ടു മുട്ടിയത്. തന്റെ എതിര്‍ ചേരിക്കാരെയാണ് കണ്ടത്. ഇതോടെയായിരുന്നു പ്രശ്‌നം രൂക്ഷമായത്.

ഹോട്ടലിലെ സംഭവം കഴിഞ്ഞിട്ട് പത്തു ദിവസം പിന്നിടുന്നതേയുള്ളൂ. അപ്പോഴാണ് നിധിന് ഇങ്ങനെയൊരു അപകടം ുണ്ടാകുന്നത്. അതും കാറിടിച്ചുള്ള അപകടം. സ്വാഭാവികമായും പഴയ പ്രശ്‌നത്തിന്റെ ബാക്കിയായേ ഇതിനെ കാണാനാകൂ. പക്ഷെ, പോലീസ് കാറോടിച്ചിരുന്ന ആളെ പിടിക്കുകയും, അയാള്‍ക്കെതിരേ കേസ് രെജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെ പ്രശ്‌നം അവിടെ തീര്‍ന്നുവെന്നാണ് കരുതേണ്ടത്. പക്ഷെ, ന്യൂ ഇയര്‍ ആകുന്നതു വരെ ഓരോ ദിവസം നഗരം ഭത്തിലാണ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ്.

പഴയ കണക്കുകള്‍ തീര്‍ക്കാനുള്ള ഗുണ്ടകള്‍ 2024 അവസാനിക്കുന്നതിനു മുമ്പ് തെരുവില്‍ കണ്ടു മുട്ടിയേക്കാമെന്നും പോലീസ് ഉറച്ചു വിശ്വസിക്കുന്നുണ്ട്. അതിനാലാണ് പെട്രോളിംഗ് ശക്തമാക്കിയിരിക്കുന്നത്. നിധിന്‍ ഈവന്റ് കമ്പനി നടത്തുന്നുണ്ട്. ന്യൂ ഇയര്‍, ക്രിസ്‌കമസ് പരാപാടികള്‍ ചെയ്യുന്ന വന്‍കിട ഹോട്ടലുകാര്‍ ഇവന്റെ കമ്പനികളുമായി കരാരില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്. ഡി.ജെ. പാര്‍ട്ടികള്‍ക്കാണ് കരാര്‍. തലസ്ഥാന നഗരം ഇപ്പോള്‍ ുറങ്ങാറില്ല എന്നു വേണമെങ്കില്‍ പറയാം. കഴക്കൂട്ടം ചെക്‌നോ പാര്‍ക്കുമായി ബന്ധപ്പെട്ടാണ് ഡി.ജെ. പാര്‍ട്ടികള്‍ നടക്കാറ്.

ഡി.ജെ.ക്കൊപ്പം മദ്യം, മയക്കു മരുന്ന്, കോള്‍ ഗേള്‍സ് എന്നീ ഐറ്റവും സുലഭമാണ്. ഇതൊന്നും പരസ്യമാക്കാത്ത രഹസ്യങ്ങളുമാണ്. എല്ലാവര്‍ക്കും ഇതറിയാമെങ്കിലും ഇതിന്റെ പേരില്‍ കേസോ, വഴക്കോ കൂട്ടങ്ങളോ ുണ്ടാകാറില്ല. അതുകൊണ്ടു തന്നെ ആര്‍ക്കും പരാതികളുമില്ല. രാത്രി കാലങ്ങളില്‍ നഗരം ഇത്തരം ഡി.ജെ. ക്ലബ്ബുകളിലേക്ക് ഒഴുകുന്ന യുവജനങ്ങളുടെ തിരക്കിലേക്ക് അമര്‍ന്നു കഴിഞ്ഞു.

CONTENT HIGHLIGHTS; Goons give sleepless nights: New Year’s Eve DJs in big hotels in the city for crores; deals in drugs, alcohol and intoxicants; It is suspected that Nidhi was driven by a gangster

Latest News