Food

കാർത്ത്യായനി ഹോട്ടലിലെ നല്ല നാടൻ ഭക്ഷണം കഴിച്ചാലോ? | Kartyayani Hotel

ഇന്ന് നമ്മൾ ഒരു നാടൻ ഭക്ഷണശാലയിലേ ഭക്ഷണം പരിജയപെട്ടാലോ? നല്ല നാടൻ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഒരു സ്പോട്ട്. സ്ഥലം മറ്റെവിടെയും അല്ല, നമ്മടെ മലപ്പുറത്താണ്. താനൂർ നഗരസഭ ബസ് സ്റ്റാൻഡിൽ അടുത്തുള്ള നമ്മടെ കാർത്ത്യായനി ഹോട്ടൽ. കുറച്ചു ദൂരം നടന്നു പോകണം. ഒരു ചെറിയ വഴിയാണ്, ഹോട്ടലിന്റെ സ്വന്തം സ്ഥലം അല്ലെങ്കിലും പാർക്കിംഗിന് എല്ലാം സൗകര്യമുണ്ട്.

ഇവിടെ നല്ല നാടൻ ഫുഡ് കിട്ടും മീൻ പൊരിച്ചതും മുട്ട പൊരിച്ചതും കോഴിയും ഒക്കെ കൂട്ടി ഉച്ചയ്ക്ക് നല്ല ഊണ് കിട്ടുന്ന മലപ്പുറം ജില്ലയിലെ മറ്റൊരു ഹോട്ടൽ ആണിത്. ഒരു ഗ്രാമത്തിൻറെ പ്രതീതിയുള്ള ഒരു സ്ഥലം.

ഉച്ചയൂണിന് വരുന്നവർക്ക് പപ്പടം, മെഴുക്ക്പുരട്ടി, ഉപ്പേരി, അവിയൽ, അച്ചാർ, ചമ്മന്തി എന്നിവയാണ് ഊണിലുള്ളത്. ഒഴിച്ച് കറിയായി സാമ്പാർ ഉണ്ട്, മീൻ കറി ആവശ്യമുള്ളവർക്ക് മീൻ കറിയും കഴിക്കാം. ആവശ്യക്കാർക്ക് മീൻ പൊരിച്ചതും, പാട്‌സും എല്ലാം കഴിക്കാം. കൂടാതെ രസവും മോരും ഉണ്ട്. കിടിലൻ സ്വാദാണ്. ഇതിൻറെ കൂടെ തന്നെ പായസവും ഉണ്ട്. ഊണ് കഴിഞ്ഞ് പായസവും കുടിച്ച് അവസാനിപ്പിക്കാം.

നാടൻ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലം തന്നെയാണ് ഇത്. താനൂരിൽ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് കാർത്ത്യായനി ഹോട്ടൽ അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാണ്. നിങ്ങൾ താനൂരിലൂടെയുള്ള യാത്രയിലാണെങ്കിൽ, ഹോട്ടൽ കാർത്യായനി തീർച്ചയായും നിങ്ങൾക്ക് ഗൃഹാതുരമായ ഭക്ഷണം കഴിക്കാനുള്ള ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും.

വിലാസം: ഗവ.എൽപി സ്കൂളിന് എതിർവശം, ശോഭ പറമ്പ് ക്ഷേത്രത്തിന് സമീപം, താനൂർ