Health

ഫിറ്റ്നസ് ട്രാക്കറുകളും സ്മാർട്ട് വാച്ചുകളും ഉപയോ​ഗിക്കുന്നവരാണോ ? അടങ്ങിയിരിക്കുന്നത് മാരക കെമിക്കലുകള്‍, വരുത്തി വയ്ക്കുന്നത് ഗുരുതര രോഗങ്ങള്‍ | smartwatches and fitness trackers

ഗുരുതര ആരോഗ്യപ്രത്യാഘാതങ്ങൾക്കാണ് ഇവ വഴിതെളിക്കുന്നത്

സാങ്കേതികവിദ്യയുടെ പല കണ്ടുപിടുത്തങ്ങളും ആളുകൾക്ക് ഗുണപ്രദമാണ്. എന്നാൽ അതിൽ വലിയൊരു ഭാഗം ആളുകൾക്ക് ദോഷകരമായും മാറിയിട്ടുണ്ട്. സാങ്കേതിക ഉപയോഗിക്കാതെ ഇന്ന് ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. പല കാര്യങ്ങളും പലർക്കും കിട്ടിയേ തീരു. ആരോഗ്യകരമായ ജീവിതം നയിക്കാനായി ഫിറ്റ്നസ് നോക്കിയാണ് പലരും ജീവിക്കുന്നത്. ജിമ്മിൽ പോക്കും വർക്ക് ഔട്ടും മറ്റും ആളുകൾ ഇന്ന് ജീവിതത്തിന്റെ ഭാഗമായി മാറ്റിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഫിറ്റ്നസ് ട്രാക്കറുകളും സ്മാർട്ട് വാച്ചുകളും ഇന്ന് പലർക്കും അത്യന്താപേക്ഷിതമായ ഒന്നാണ്. എന്നാൽ ഗുരുതര ആരോഗ്യപ്രത്യാഘാതങ്ങൾക്കാണ് ഇവ വഴിതെളിക്കുന്നത് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്

പെര്‍- പോളിഫ്‌ലൂറോ ആല്‍ക്കൈല്‍ പദാര്‍ത്ഥങ്ങള്‍ (PFAS) ഇവയിലുണ്ടെന്ന് സമീപകാല പഠനം വെളിപ്പെടുത്തുന്നു. ഇത്തരം ഉപകരണങ്ങളില്‍ ഉയര്‍ന്ന അളവില്‍ പെര്‍ഫ്‌ലൂറോഹെക്‌സനോയിക് ആസിഡ് (PFHxA) അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. വെള്ളം, ചൂട്, കറ എന്നിവയെ പ്രതിരോധിക്കുന്ന തരത്തില്‍ നിര്‍മ്മിക്കുന്നതിനാല്‍ PFAS സാധാരണയായി ഇവയുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ്. സ്മാര്‍ട്ട് വാച്ച്, ഫിറ്റ്‌നസ് ട്രാക്കര്‍ ബാന്‍ഡുകളുടെ കാര്യത്തില്‍, പലതും ഫ്‌ലൂറോഎലാസ്റ്റോമറുകളില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത് ഇത് ഒരു തരം സിന്തറ്റിക് റബ്ബറാണ്.

വിയര്‍പ്പ്, ചര്‍മ്മ എണ്ണകള്‍, ലോഷനുകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഈ മെറ്റീരിയല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഉല്പന്നങ്ങളില്‍ നിന്ന് അപകടകരമായ രാസവസ്തുക്കള്‍ ചര്‍മ്മ സമ്പര്‍ക്കത്തിലൂടെയോ പൊടിയിലൂടെയോ വായുവിലൂടെയോ ശരീരത്തിലെത്താന്‍ കഴിയും.

PFAS ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

  • ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും കുറഞ്ഞ രോഗപ്രതിരോധ ശേഷിയും
  • കുട്ടികളില്‍ വളര്‍ച്ചക്കുറവ്
  • ഗര്‍ഭകാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
  • ക്യാന്‍സര്‍ സാധ്യത , പ്രത്യേകിച്ച് കിഡ്‌നി, വൃഷണ കാന്‍സറുകള്‍ക്ക്