Tech

കുറഞ്ഞ ചിലവിൽ നല്ല ഫോൺ തിരയുന്നുണ്ടോ ? കിടിലൻ ഫീച്ചറുകളുമായി റിയൽമിയുടെ പുത്തൻ ഫോൺ

റിയൽമി 14X 5ജി വിഭാഗത്തിലെ ഐപി 69 സ്മാർട് ഫോൺ പുറത്തിറക്കി. നിരവധി ഫീച്ചറുകളോടു കൂടി ബജറ്റ് ഫ്രണ്ട്‌ലി ആയാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിനായി IP69 റേറ്റിങാണ് ഫോണിന് നൽകിയിരിക്കുന്നത്. റിയൽമി 12x ന് പിൻഗാമി ആയാണ് 14x ഇന്ത്യയിൽ അവതരിപ്പിച്ചത്. 15,000 രൂപയില്‍ താഴെ മാത്രമാണ് ഈ ഫോണിന് വില വരുന്നത്.

മീഡിയാടെക് ഡൈമന്‍സിറ്റി 6300 ചിപ്സെറ്റ് ആണ് ഫോണിലുള്ളത്. ഇത് മള്‍ട്ടിടാസ്‌കിംഗ്, വേഗതയേറിയ 5 ജി കണക്റ്റിവിറ്റി, സുഗമമായ ഗെയിമിംഗ് പെര്‍ഫോമന്‍സും തരുന്നു. ഫോണ്‍ AnTuTu ബെഞ്ച്മാര്‍ക്കില്‍ 420,000 സ്‌കോര്‍ ചെയ്യുന്നു. 6nm ഒക്ടാ കോര്‍ പ്രോസസര്‍ ഒരു ARM G57 MC2 ജിപിയുവുമായി കണക്റ്റാക്കിയിരിക്കുന്നു. 6000mAh ബാറ്ററിയാണ് റിയല്‍മി 14x 5G ഫോണിലുള്ളത്.

നിലവിൽ പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിന് നൽകിയിരിക്കുന്ന ഏറ്റവും മികച്ച റേറ്റിങാണ് IP69. അതിനാൽ തന്നെ പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഏറ്റവും ഉയർന്ന തലത്തിലുള്ള സംരക്ഷണമാണ് ഫോണിന് ലഭിക്കുന്നത്. പ്രീമിയം ഡിസൈൻ നൽകിയിരിക്കുന്ന ഫോൺ മൂന്ന് കളർ ഓപ്‌ഷനുകളിൽ ലഭ്യമാണ്. ക്രിസ്റ്റൽ ബ്ലാക്ക്, ഗോൾഡൻ ഗ്ലോ, ജൂവൽ റെഡ് എന്നീ കളറുകളിലാണ് ലഭ്യമാവുക. ഫോണിന്‍റെ പിൻവശത്ത് ഡയമണ്ട് ഡിസൈനാണ് നൽകിയിരിക്കുന്നത്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് റിയൽമി 14x പ്രവർത്തിക്കുന്നത്. ബാറ്ററി 4 വർഷത്തോളം നിലനിൽക്കുമെന്നാണ് റിയൽമി അവകാശപ്പെടുന്നത്. 50MP പ്രൈമറി ക്യാമറയും 8MP സെൽഫി ക്യാമറയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 197 ഗ്രാം ആണ് ഫോണിന്‍റെ ഭാരം.

റിയൽമി 14xന്‍റെ മുൻഗാമിയായ 12x മോഡലുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ അപ്‌ഗ്രേഡേഷനുമായി ആണ് 14x ഇന്ത്യൻ വിപണിയിലെത്തിയത്. റിയൽമി 12xന് 6.72 ഇഞ്ച് ഡിസ്‌പ്ലേയും പുതിയ മോഡലിന് 6.67 ഇഞ്ച് ഡിസ്‌പ്ലേയുമാണ് നൽകിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6100+ SoC ചിപ്‌സെറ്റിന് പകരം പുതിയ ഫോണിൽ 6300 ചിപ്‌സെറ്റ് നൽകിയിട്ടുണ്ട്. പഴയതിനേക്കാൾ കൂടുതൽ ബാറ്ററി കപ്പാസിറ്റി പുതിയ മോഡലിൽ ലഭ്യമാകും.

Latest News