ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരൻ ശ്രീറാം കൃഷ്ണനെ എഐ സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസറായി നിയമിച്ച് അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപദേഷ്ടാവായി നിയമിതനായ ശ്രീറാം കൃഷ്ണന്‍ സര്‍ക്കാരിലുടനീളം എഐ നയം രൂപപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുമെന്ന് ട്രംപ് അറിയിച്ചു. പ്രസിഡന്റ്‌സ് കൗണ്‍സില്‍ ഓഫ് അഡൈ്വസേഴ്സ് ഓണ്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി സഹകരിച്ചായിരിക്കും ശ്രീറാം കൃഷ്ണന്‍ പ്രവര്‍ത്തിക്കുക. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് അസൂര്‍ ടീമിന്റെ സ്ഥാപക അംഗമെന്ന നിലയില്‍ ശ്രീറാം കൃഷ്ണന്റെ കരിയറിലെ പ്രധാന നേട്ടങ്ങളെ കണക്കിലെടുത്താണ് ട്രംപ് ഇങ്ങനെയൊരു നിയമനം നടത്തിയത്. പേപാലിന്റെയും വൈറ്റ് ഹൗസ് എഐ & ക്രിപ്റ്റോയുടെയും മുന്‍ സിഒഒ ഡേവിഡ് ഒ സാക്സുമായി പ്രവര്‍ത്തിക്കാനുളള ആവേശം ശ്രീറാം കൃഷ്ണനും പങ്കുവെച്ചിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പം വൈസ് പ്രസിഡന്റും 15 എക്‌സിക്യൂട്ടീവ് ഡിപ്പാര്‍ട്ടുമെന്റ് തലവന്മാരും ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ കാബിനറ്റിലേയ്ക്കാണ് ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നത്. അമേരിക്കയുടെ സെക്കന്‍ഡ് ലേഡി, നിയുക്ത വൈസ് പ്രസിഡന്റ് ജെ. ഡി. വാന്‍സിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സാണ്.