Thiruvananthapuram

പൊലീസിൻ്റെ മാധ്യമ​വേട്ട: മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം നാളെ: KUWJ

വാർത്ത പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ ‘മാധ്യമം’ ലേഖകൻ അനിരു അശോകൻ്റെ ഫോൺ പിടിച്ചെടുക്കാനുള്ള
ക്രൈംബ്രാഞ്ച്​ നീക്കത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ നിർബന്ധിക്കുന്ന
പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. ഇതിൻ്റെ ഭാഗമായി പ്രധാന സമരം നിശ്ചയിച്ചിരിക്കുന്നത് തിരുവനന്തപുരത്ത് വഴുതക്കാട്ടെ ഡിജിപി ഓഫിസിലേക്കാണ്. നാളെ (ചൊവ്വ) രാവിലെ 11.15 ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ ഡിജിപി ഓഫിസിനു മുന്നിൽ പ്രതിഷേ. ധിക്കും. യുഡിഎഫ് കൺവീനർ ശ്രീ എം.എം.ഹസൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ശ്രീ കെ.പി.റജി അധ്യക്ഷനാകും. ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ, ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി ശിവൻകുട്ടി, സിഎംപി ജനറൽ സെക്രട്ടറി സി.പി ജോൺ തുടങ്ങിയവരും രാഷ്ട്രീയ, സാമൂഹിക സംഘടനാ നേതാക്കളും മുതിർന്ന പത്രപ്രവർത്തകരും പങ്കെടുക്കും. രാവിലെ 11 ന് മാനവീയം വീഥിയിൽ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കും. മുഴുവൻ മാധ്യമ പ്രവർത്തകരും പ്രതിഷേധത്തിൽ അണിചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
CONTENT HIGHLIGHTS; Police hunt for media: Media activists protest tomorrow: KUWJ

Latest News