മലയാളികൾക്ക് ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ആകാത്ത കാര്യങ്ങളിൽ ഒന്നാണ് ചോറ്. മറ്റെന്ത് കഴിച്ചാലും ഒരു നേരമെങ്കിലും ചോറ് കിട്ടിയില്ലെങ്കിൽ പലർക്കും വിഷമമാണ്. പലനാടുകളിലും സഞ്ചരിച്ച ശേഷം വീട്ടിൽ വന്നുകയറി കുറച്ചു ചോറ് കഴിക്കുമ്പോൾ കിട്ടുന്ന സുഖം അതൊന്ന് വേറെ തന്നെയാണ്. എന്നാൽ കുടവയർ വരുമെന്നും ഭാരം കൂടുമെന്നും പറഞ്ഞ് പലരും ചോറുകഴിക്കുന്നത് നിർത്തി തുടങ്ങിയിട്ടുണ്ട്. എന്നാൽ ഒരു ശതമാനം ആളുകൾ ഇപ്പോഴും ആ ഭക്ഷണ ശീലത്തെ മാറ്റിയിട്ടില്ല.
എന്നാൽ രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നവരിൽ ഭൂരിഭാഗം പേരും ചോറ് ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. ഇഷ്ടമില്ലാഞ്ഞിട്ടോ ആരോഗ്യം കണക്കിലെടുത്ത് ഒന്നുമല്ല, മറിച്ച് ചോറ് ഉണ്ടാക്കാനുള്ള സമയം ഇല്ലാഞ്ഞിട്ടാണ്. ദോശയോ ഇഡലിയോ പോലുള്ള പലഹാരങ്ങൾ രാവിലെ ഉണ്ടാക്കാൻ എളുപ്പമാണ്. എന്നാൽ ചോറിന്റെ കാര്യത്തിൽ അങ്ങനെയല്ല. ഒരു മണിക്കൂറിലധികം വേവുള്ള അരി വരെ ഉണ്ട്. വേവാൻ പ്രയാസമുള്ള അരി ആണെങ്കിൽ അന്നത്തെ ദിവസം തന്നെ പോകും. പിന്നെ പൊതി കെട്ടി ഓഫീസിൽ എത്താൻ വേണ്ടത് ഒരുപാട് നേരമായിയിരിക്കും. അതുകൊണ്ടുതന്നെ പലഹാരങ്ങൾ രാവിലെ കൊണ്ടുപോകുന്ന രീതിയിലേക്ക് വന്നിട്ടുണ്ട്. ചോറുണ്ടാക്കാൻ കുക്കറുകളെ ആശ്രയിക്കുന്നവരും ഉണ്ട്. എന്നാൽ ഇതിനും സമയം എടുക്കാറുണ്ട്
എന്നാൽ ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം മാർഗ്ഗം പറഞ്ഞു തരട്ടെ.. അരി എളുപ്പത്തിൽ വേവാൻ ഈ ട്രിക്ക് അറിഞ്ഞിരുന്നാൽ മാത്രം മതി. തലേ ദിവസം രാത്രിയാണ് ഇങ്ങനെ ചെയ്യേണ്ടത്. ആദ്യം ആവശ്യമായ അരി എടുത്ത് കഴുകി വൃത്തിയാക്കുക. ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് വയ്ക്കാം. രാവിലെ ആകുമ്പോഴേയ്ക്കും ഈ അരി കുതിർന്നിരിക്കും. ഈ അരി കുക്കറിലോ അല്ലാതെയോ വേവിക്കാം. വളരെ പെട്ടെന്ന് തന്നെ വെന്തുകിട്ടുമെന്നാണ് പറയുന്നത്.
CONTENT HIGHLIGHT: KERALA FOOD RICE