Automobile

2024ലെ കിടിലൻ കാറുകൾ | best-cars-in-india

ഇന്ത്യക്കാർക്ക് വാഹനങ്ങൾ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ്

ഇന്ത്യക്കാർക്ക് വാഹനങ്ങൾ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് . ഇന്ത്യയുടെ വളരെ വിശാലമായ ജനസംഖ്യ കാരണം ലോകമെമ്പാടുമുള്ള കാർ നിർമ്മാതാക്കൾക്ക് ഇവിടം ഒരു നിർണായക വിപണിയായി മാറുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഓരോ വർഷവും പുതിയ മോഡലുകൾ ഇറക്കാൻ വാഹന നിർമ്മാതാക്കൾ മത്സരിക്കുന്നു. 2024 പുറത്തിറക്കിയ മികച്ച കാറുകൾ ഏതൊക്കെ എന്ന് നോക്കാം

ടാറ്റ കർവ്വ്: വിപണിയിൽ നെക്സോൺ, പഞ്ച് എന്നീ മോഡലുകളുടെ വിജയത്തെ തുടർന്ന് ടാറ്റ മോട്ടോർസ് കർവ്വിനെ അവതരിപ്പിച്ചു. 9.0 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയാണ് കർവ്വിൻ്റെ എക്‌സ്-ഷോറൂം വില. കൂടാതെ, പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ അനുദിനം വർധിച്ചുവരുന്ന ആവശ്യകതയും ഡിമാൻഡും മുൻനിർത്തി ടാറ്റ ഈ വർഷം കർവ്വിൻ്റെ ഒരു ഇലക്ട്രിക് പതിപ്പും പുറത്തിറക്കിയിരുന്നു.

എംജി വിൻഡ്‌സർ ഇവി: 5 സീറ്റർ ഇലക്ട്രിക് എംപിവി മോഡലാണ് എംജി വിൻഡ്‌സർ ഇവി എന്നത്. എംജി വിൻഡ്‌സറിന് മഹീന്ദ്ര ഥാറിനെ പോലെ രാജ്യത്ത് വലിയ ആരാധകവൃന്ദം ഇല്ലെങ്കിലും, ബ്രാൻഡ് ബാറ്ററി-ആസ്-എ-സർവീസ് എന്ന നിലയിൽ വാഗ്ദാനം ചെയ്തുകൊണ്ട് ഇവികളുടെ വിലനിർണ്ണയ തന്ത്രത്തെ നിശബ്ദമായി ഇതൊടൊപ്പം പുനർനിർവചിച്ചു. ഇത് ഒരു ഇവി സ്വന്തമാക്കുന്നതിനുള്ള പ്രാധമിക ചെലവ് ഗണ്യമായി കുറയ്ക്കുന്നു. വാസ്തവത്തിൽ, എംജി വിൻഡ്സർ ഇവി വെറും 9.99 ലക്ഷം രൂപയ്ക്കാണ് വിപണിയിലെത്തുന്നത്.

മാരുതി സുസുക്കി ഡിസയർ: ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ മാരുതി സുസുക്കിയുടെ ഡിസയർ ഇന്നും ഒരു പ്രിയപ്പെട്ട ചോയിസായി തുടരുന്നു. അതിനൊപ്പം, വാഹനത്തിന്റെ ജനപ്രീതി വീണ്ടും ഉയർത്തിക്കൊണ്ട് പുതിയ ഡിസയർ 5 -സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി വരുന്നു, ഇത് ഈ കോംപാക്ട് സെഡാനെ ഇന്ത്യയിൽ നമുക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി മാറ്റുന്നു. തൽഫലമായി, വരും മാസങ്ങളിൽ പുതിയ ഡിസയറിൻ്റെ വിൽപ്പന ഇനിയും വർധിക്കുമെന്ന്   പ്രതീക്ഷിക്കുന്നു.

 

മഹീന്ദ്ര ഥാർ റോക്‌സ്: ഇന്ത്യയുടെ 78 -ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 15 -നാണ് മഹീന്ദ്ര പുതിയ ഥാർ റോക്‌സ് അവതരിപ്പിച്ചത്. 2020 -ൽ വിപണിയിൽ എത്തിയ ഥാർ വളരെ ജനപ്രിയമായിരുന്നു, പക്ഷേ മൂന്ന് ഡോറുകളേ ഇതിനു ഉണ്ടായിരുന്നുള്ളൂ. പുതിയ റോക്സ് പതിപ്പ് ഈ പരാതി തീർത്തുകൊണ്ട് അഞ്ച് ഡോറുകൾ വാഗ്ദാനം ചെയ്യുന്നു. റോക്സിന്റെ വരവ് ഉപഭോക്താക്കൾക്കിടയിൽ ഥാറിൻ്റെ ആകർഷണം കൂടുതൽ വർധിപ്പിക്കുന്നു.

 

സിട്രൺ ബസാൾട്ട്: ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള ഫ്രഞ്ച് വന നിർമ്മാതാക്കളുടെ ശ്രമങ്ങളുടെ ഫലമാണ് സിട്രൺ ബസാൾട്ട്. ടാറ്റ മോട്ടോർസിൻ്റെ കർവ്വുമായി മത്സരിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് ബസാൾട്ട് ഇന്ത്യൻ വിപണിയിൽ സിട്രൺ പുറത്തിറക്കിയത്. 7.99 ലക്ഷം രൂപയിൽ വാഹനത്തിൻ്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നു, ഇത് ബജറ്റ് മോഡലുകൾ തിരയുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ഒരു ഓപ്ഷനാക്കി വാഹനത്തെ മാറ്റുന്നു.

 

content highlight :  best-5-cars-launched-in-india