Health

കുട്ടികൾ തടിവെക്കുന്നില്ലേ? അറിയാം കുരുന്നുകളുടെ ഭക്ഷണങ്ങളെ പറ്റി| |weight-of-the-kid

ഓരോ കുട്ടികളിലും ഓരോ ശരീരപ്രകൃതിയാണ് ഉണ്ടാവുക.

എല്ലാ മാതാപിതാക്കൾക്കും കുട്ടികളുടെ കാര്യത്തിൽ ടെൻഷനാണ്. ഭക്ഷണകാര്യത്തിൽ ആണെങ്കിൽ പ്രത്യേകിച്ചും. ഏതൊക്കെ ഭക്ഷണം എപ്പോഴൊക്കെ കൊടുക്കണമെന്ന് നമ്മൾ അറിഞ്ഞിരിക്കണം. ഓരോ കുട്ടികളിലും ഓരോ ശരീരപ്രകൃതിയാണ് ഉണ്ടാവുക. ആരോഗ്യകരമായി വളരാനും കുട്ടികളുടെ തൂക്കം കൂടാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം

മുട്ട
മുട്ട കുട്ടികള്‍ക്ക് നല്‍കുന്നത് കലോറി വര്‍ദ്ധനവിന് സഹായിക്കും. ഇത് പല രൂപത്തിലും നല്‍കാം. മുട്ട മഞ്ഞയും വെള്ളയും നല്‍കാം. ഓംലറ്റ് രൂപത്തിലും ചിക്കിയുമെല്ലാം നല്‍കാം. ഇത് കുട്ടികള്‍ക്ക് ഇഷ്ടവുമാകും. ഇതില്‍ മുരിങ്ങയില പോലുളളവ ചേര്‍ത്ത് കൂടുതല്‍ പോഷക സമൃദ്ധമാക്കാം.

പാൽ
കുട്ടികള്‍ക്ക് തൂക്കം കൂട്ടാന്‍ നല്‍കേണ്ട ചില ഭക്ഷണങ്ങളാണ്. ഇവ തയ്യാറാക്കേണ്ട രീതിയുമുണ്ട്. പാല്‍ കുട്ടികള്‍ക്ക് നല്‍കാം. ഇത് ഉപയോഗിയ്‌ക്കേണ്ട രീതിയുമുണ്ട്. കൊഴുപ്പുള്ള പാല്‍ തന്നെ കുട്ടികള്‍ക്ക് നല്‍കാം. ഇതനുസരിച്ച് കവര്‍ വാങ്ങി കുഞ്ഞിന് നല്‍കാം. ഇതില്‍ വെള്ളം ചേര്‍ക്കേണ്ട കാര്യവുമില്ല. ദിവസവും രണ്ടു നേരം കൊടുക്കാം. അതായത് കാല്‍ ലിറ്റര്‍ വീതം രണ്ടു നേരം കൊടുക്കാം. ഇതില്‍ ബദാമോ കശുവണ്ടിപ്പരിപ്പോ ചേര്‍ത്ത് അടിച്ച് കൊടുക്കാം. ഇത് പാല്‍ ഇഷ്ടമല്ലെങ്കിലും രുചി വ്യത്യാസത്തോടെ കുടിയ്ക്കാന്‍ കുട്ടികളെ പ്രേരിപ്പിയ്ക്കും. ഇതുപോലെ ചീസ്, പനീര്‍, ബട്ടര്‍ എന്നിവയെല്ലാം നല്‍കാം. പാലില്‍ ഈന്തപ്പഴം വരെ അടിച്ച് നല്‍കാം. ചീസ്, ബട്ടര്‍ എന്നിവ കഴിയ്ക്കാന്‍ താല്‍പമില്ലാത്ത കു്ട്ടികള്‍ക്ക് സാന്‍ഡ്വിച്ച് രൂപത്തില്‍ നല്‍കാം.

തൈര്
തൈര് നല്‍കാം. ഇത് കട്ടത്തൈരാക്കി നല്‍കാം. അതായത് കൊഴുപ്പ് നീക്കാത്ത തൈര്. ഇത് കഴിയ്ക്കാന്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ ഫ്രൂട്‌സ് ചേര്‍ത്ത് നല്‍കാം. ഫ്രൂട്ട് യോഗര്‍ട്ട് രൂപത്തില്‍ ഇവ നല്‍കാം.

 

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് തിളപ്പിച്ച് മാഷ് ചെയ്യാൻ എളുപ്പമാണ്. അവ രുചികരവും പോഷകപ്രദവും ദഹിക്കാൻ എളുപ്പമുള്ളതും ആരോഗ്യകരവുമാണ്. വിറ്റാമിൻ എ , വിറ്റാമിൻ സി, വിറ്റാമിൻ ബി 6, കോപ്പർ, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ് എന്നിവയും അവയിൽ സമ്പുഷ്ടമാണ് – കുട്ടികളെ ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മികച്ച പോഷകങ്ങൾ.മധുരക്കിഴങ്ങിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ പച്ചക്കറിയിൽ നിന്ന് നിങ്ങൾക്ക് രുചികരമായ പ്യൂരികളും സൂപ്പുകളും ഉണ്ടാക്കാം.

പയർവർഗ്ഗങ്ങൾ
പയറുവർഗ്ഗങ്ങൾ പോഷകങ്ങൾ നിറഞ്ഞതാണ്. അവയിൽ പ്രോട്ടീൻ , മഗ്നീഷ്യം, കാൽസ്യം , ഇരുമ്പ് , നാരുകൾ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്

 

റാഗി

ഫിംഗർ മില്ലറ്റ് എന്നും അറിയപ്പെടുന്ന ഈ സൂപ്പർഫുഡ് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കുഞ്ഞിൻ്റെ വളർച്ചയ്ക്കും അത്യുത്തമമാണ്. നാരുകൾ, കാൽസ്യം, ഇരുമ്പ്, പ്രോട്ടീനുകൾ, മറ്റ് വിവിധ വിറ്റാമിനുകളും ധാതുക്കളും എന്നിവയാൽ സമ്പന്നമാണ്. ഇത് എളുപ്പത്തിൽ ദഹിക്കാവുന്നതും ഇഡ്ഡലി, ദോശ, കഞ്ഞി, മാൾട്ട് അല്ലെങ്കിൽ ധാന്യങ്ങൾ എന്നിവയുടെ രൂപത്തിൽ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്താം . കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട കേക്കുകൾ, കുക്കികൾ, പുഡ്ഡിംഗുകൾ (തീർച്ചയായും ആരോഗ്യകരമാക്കിയത്!) എന്നിവയുടെ രൂപത്തിൽ ഉണ്ടാക്കി കൊടുക്കാം .

 

നെയ്യ്
നെയ്യ് അല്ലെങ്കിൽ വെണ്ണയ്ക്ക് ഉയർന്ന പോഷകമൂല്യമുണ്ട്. നിങ്ങളുടെ കുഞ്ഞിൻ്റെ എട്ടാം മാസത്തിൽ ഇത് കൊടുത്തു തുടങ്ങാം . ഏതാനും തുള്ളി നെയ്യ് കഞ്ഞിയിൽ ചേർക്കാം .നിങ്ങളുടെ കുഞ്ഞിനെ ആരോഗ്യകരമായ രീതിയിൽ ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണമാണിത്. നെയ്യ് അമിതമായി കഴിക്കുന്നത് കുഞ്ഞിൻ്റെ വയറിനെ അസ്വസ്ഥമാക്കുമെന്നതിനാൽ അത് മിതമായി ഉപയോഗിക്കാൻ ഓർമ്മിക്കുക.

ചിക്കന്‍
ചിക്കന്‍ ബ്രെസ്റ്റ് കൊഴുപ്പില്ലാത്തതാണ്. ചിക്കന്‍ ലെഗ് കലോറി കൂടുതലുള്ള ഒന്നാണ്. ഇത് നല്‍കാം. മട്ടന്‍, ബീഫ് എന്നിവ കഴിയ്ക്കുന്നവരെങ്കില്‍ ഇത് നല്‍കാം. ഇത് ബട്ടര്‍ ചിക്കന്‍ പോലുള്ള രൂപത്തില്‍ തയ്യാറാക്കി നല്‍കുന്നത് കൊഴുപ്പ് ലഭ്യമാക്കാന്‍ സഹായിക്കും. പീനട്ട് ബട്ടര്‍ പൊതുവേ കുട്ടികള്‍ക്ക് ഇഷ്ടമാണ്. ഇത് നല്‍കാം. ദോശ തന്നെ ബട്ടര്‍ ചേര്‍ത്തും നെയ്യ് ചേര്‍ത്തുമെല്ലാം കുട്ടികള്‍ക്ക് നല്‍കാം.

​പല നേരത്തായി​
കപ്പലണ്ടി അഥവാ നിലക്കടല നല്ലതാണ്. ഇത് പുഴുങ്ങി നല്‍കുന്നത് ഗുണം നല്‍കും. ഇതില്‍ സ്വാദിന് ബട്ടര്‍ പോലുളളവയും ചേര്‍ക്കാം. ഇതു പോലെ വെളളക്കടല പുഴുങ്ങിയത് തേങ്ങ ചേര്‍ത്ത് നല്‍കാം. മധുരം ഇഷ്ടമുള്ള കുട്ടികളെങ്കില്‍ ഇതില്‍ അല്‍പം ശര്‍ക്കര ചേര്‍ക്കുന്നതും നല്ലതാണ്.

കുട്ടികള്‍ക്ക് ഒരുമിച്ച് കഴിയ്ക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പല നേരത്തായി നല്‍കാം. ഇത് ദഹിയ്ക്കാനും എളുപ്പമാണ്. പ്രത്യേകിച്ചും ഒരുമിച്ച് കൂടുതല്‍ കഴിയ്ക്കാന്‍ കഴിയാത്തവരെങ്കില്‍.

 

content highlight :weight-of-the-kid-with-foods