Health

കുട്ടികളെ താരതമ്യം ചെയ്യാറുണ്ടോ? മാതാപിതാക്കൾ അറിയേണ്ട ര്യങ്ങൾ | mental-health

കുട്ടികളെ എപ്പോഴും അവരുടെ കഴിവിൽ സപ്പോർട്ട് ചെയ്യണംകാ

കുട്ടികൾ എപ്പോഴും നിഷ്കളങ്കരാണ്. മാതാപിതാക്കൾ എങ്ങനെ അവരോട് പെരുമാറുന്നു എന്ന് അനുസരിച്ചാണ് അവർ വളരുന്നത്. ഒരിക്കലും നിങ്ങളുടെ കുട്ടിയെ മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യരുത്. അത് ഗുണമല്ല ദോഷമേ ചെയ്യൂ. അവനെ കണ്ടു പഠിക്ക്, അവൻറെ മാർക്ക് കണ്ടോ… ഇത്തരം സ്തുതികൾ ഒട്ടുമിക്ക വീടുകളിലും കുട്ടികൾ നേരിടുന്ന ഉണ്ടാകും. ഇത് അവരുടെ മാനസിക സമ്മർദ്ദം കൂട്ടും . കുട്ടികളെ എപ്പോഴും അവരുടെ കഴിവിൽ സപ്പോർട്ട് ചെയ്യണം . അവരുടെ ആത്മവിശ്വാസം വർദ്ധിക്കും വിധം ആകണം നിങ്ങളുടെ പെരുമാറ്റം. ഇങ്ങനെ ചെയ്യുമ്പോൾ കുട്ടികളിൽ ഒരുപാട് മാറ്റങ്ങൾ കണ്ടു തുടങ്ങും

വളരെ മത്സരം നിറഞ്ഞ ഒരു അന്തരീക്ഷമാണ് കുട്ടികൾക്ക് ചുറ്റുമുള്ളത്. സ്വയം അവർക്ക് അപകർഷതാബോധം തോന്നുന്ന തരത്തിലുള്ള പ്രവർത്തികൾ സ്‌കൂളിൽ നിന്നോ ട്യൂഷൻ സെന്ററുകളിൽ നിന്നോ നേരിടേണ്ടി വന്നേക്കാം. പുറംലോകത്തെ മാറ്റാൻ നമുക്ക് സാധിക്കില്ല. അതിനാൽ, സമ്മർദത്തെയും ഉത്കണ്ഠയെയും നേരിടാൻ കുട്ടികളെ പരിശീലിപ്പിക്കുക. ആരോഗ്യകരമായ ചിന്തകളുമായി അവയെ ബാലന്‍സ് ചെയ്യാനും പരിശീലിപ്പിക്കണം.

കുട്ടികൾക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാനുള്ള മനസ് കാണിക്കണം. പല കാര്യങ്ങളും കുട്ടികൾ അവഗണിക്കാറുണ്ട്. ശരിയായ ആശയവിനിമയം ഉണ്ടാക്കുക പ്രധാനമാണ്. സങ്കടമാണെങ്കിലും സന്തോഷമാണെങ്കിലും മാതാപിതാക്കളോട് പങ്കുവെക്കാനുള്ള ഒരു സ്‌പേസ് കുട്ടികൾക്ക് നൽകേണ്ടത് പ്രധാനമാണ്. അവരുടെ ചിന്തകളും സ്വപ്‌നങ്ങളും ഇത്തരത്തിൽ പങ്കുവെക്കുന്നത് കുട്ടികളെ കൂടുതൽ മനസിലാക്കാൻ സഹായിക്കും.

ശാരീരിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്നത് പോലെ തന്നെയാണ് മാനസിക പ്രശ്‌നങ്ങൾക്കും. കുട്ടികൾക്ക് കൗൺസിലിംഗ് വേണമെങ്കിൽ നൽകാൻ മടിക്കരുത്. അതവരെ കൂടുതൽ മെച്ചപ്പെടുത്തുകയേയുള്ളൂ.

 

content highlight : students-mental-health