പോഷകഗുണങ്ങൾ കൂടുതലുള്ള പച്ചക്കറികളിൽ ഒന്നാണ് മത്തങ്ങ. മത്തങ്ങ പക്ഷേ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വിധത്തിലുള്ള ഒരു സൂപ്പ് മത്തങ്ങകൊണ്ട് ഉണ്ടാക്കിയാലോ
വേണ്ട ചേരുവകൾ…
മത്തങ്ങ കഷ്ണങ്ങളാക്കിയത് – 2 കപ്പ്
ഒലീവ് ഓയിൽ – 2 ടേബിൾ സ്പൂൺ
ചെറിയഉള്ളി – 1 എണ്ണം
വെളുത്തുള്ളി – രണ്ട് അല്ലി
ഉപ്പ് ആവശ്യത്തിന്
കുരുമുളകുപൊടി – അരടീസ്പൂൺ
വെള്ളം 2 കപ്പ്
ക്രീം അലങ്കരിക്കാൻ ആവശ്യമായത്.
തയ്യാറാക്കുന്ന വിധം….
ആദ്യം വലിയൊരു പാനിൽ രണ്ട് ടേബിൾസ്പൂൺ ഒലീവ് ഓയിൽ ഒഴിച്ച് ചൂടാക്കുക. ശേഷം ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന ഉള്ളി ചേർത്ത് വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അല്ലി ചേർത്തിളക്കുക. ഇനി മത്തങ്ങ ചേർത്ത് അൽപം ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കുക.
ഇളക്കി നിറംമാറും വരെ വേവിക്കുക. ഇനി വെള്ളം ചേർത്തിളക്കി 15 മിനിറ്റ് മൂടിവച്ച് വേവിക്കുക. മത്തങ്ങ നന്നായി വെന്തതിനു ശേഷം തണുക്കാൻ വയ്ക്കുക. ശേഷം മിക്സിയിൽ നന്നായി അടിച്ചെടുത്ത് പേസ്റ്റ്പരുവത്തിലാക്കുക.
ശേഷം ബൗളിലേക്ക് മാറ്റി അൽം ക്രീം കൊണ്ട് അലങ്കരിക്കുക. ശേഷം കഴിക്കാം…
content highlight : healthy-pumpkin-soup