Food

ക്രിസ്തുമസ് സ്പെഷ്യലായി കാശ്മീരി മട്ടൻ കറി തയ്യാറാക്കാം, റെസിപ്പി ഇതാ

ക്രിസ്തുമസ് കാലം വരാറായില്ലേ. ഒരു കാശ്മീരി മട്ടൻ കറി തയ്യാറാക്കി നോക്കാം. അതിഥികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

ആവശ്യമായ ചേരുവകൾ

ആട്ടിറച്ചി – ഒരു കിലോ
സവാള – 2 കിലോ
തക്കാളി – 3 കിലോ
ഇഞ്ചി – 2 കഷണം
മഞ്ഞള്‍പ്പൊടി – ഒരു സ്ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
വളുത്തുള്ളി – 18 അല്ലി
അണ്ടിപ്പരിപ്പ് – 20 എണ്ണം
വിനാഗിരി – 2 ടീസ്പൂണ്‍
കടുക് – ഒന്നര ടീസ്പൂണ്‍
കുരുമുളകുപൊടി – അര ടീസ്പൂണ്‍
എണ്ണ – ആവശ്യത്തിന്

തയ്യാറാക്കേണ്ട രീതി

സവാളയും തക്കാളിയും കൊത്തിയരിയുക. അണ്ടിപ്പരിപ്പ് അരച്ചെടുക്കുക. വെളുത്തുള്ളി, ഇഞ്ചി എന്നിവ അരയ്ക്കുക. ഇതിന്റെ പകുതിയില്‍ വിനാഗിരിയും മഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി ഇറച്ചി കഷണങ്ങളാക്കിയതില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. വറ്റല്‍ മുളക്, ജീരകം, കടുക് തുടങ്ങിയവ മസാലയ്ക്ക് അരച്ചെടുക്കണം. ചൂടായ എണ്ണയില്‍ സവാള നന്നായി വഴറ്റുക. ഇതില്‍ അരച്ച മസാലയിട്ടിളക്കി എണ്ണ തെളിയുമ്പോള്‍ ബാക്കിയുള്ള ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചത് ചേര്‍ക്കുക. ഇതു മൂത്ത ശേഷം അണ്ടിപ്പരിപ്പ് അരച്ചത് ചേര്‍ത്തിളക്കുക. അരിഞ്ഞ തക്കാളിയും വഴറ്റുക. ഇറച്ചി കഷ്ണങ്ങളും ചേര്‍ത്തിളക്കി അടച്ചുവച്ച് വേവിക്കുക. വെന്തു കഴിയുമ്പോള്‍ മല്ലിയില വിതറി ഉപയോഗിക്കാം.