Food

ഒരു തുള്ളി എണ്ണ ചേർക്കാതെ 10 മിനിറ്റിൽ അവൽ ലഡ്ഡു

വളരെ രുചികരമായ ഒരു അവൽ ലഡു തയ്യാറാക്കാം. ചുരുങ്ങിയ ചേരുവകൾ കൊണ്ട് ചെറിയ സമയത്തിനുള്ളിൽ തയ്യാറാക്കാം എന്നതാണ് ഈ അവൽ ലഡുവിന്റെ പ്രത്യേകത.

ആവശ്യമായ ചേരുവകൾ

ശർക്കര
വെള്ള അവൽ
തേങ്ങ
കപ്പലണ്ടി
ഏലക്ക പൊടി

തയ്യാറാക്കേണ്ട രീതി

ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പൊടിച്ച ശർക്കര എടുകുക്ക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് എടുക്കുക. ശേഷം ഉരുക്കി എടുക്കുക. നന്നായി മേൽറ്റ് ആയി കഴിഞ്ഞാൽ തീ ഓഫ് ചെയ്തു മാറ്റി വെക്കാം. മറ്റൊരു പാൻ എടുത്ത് അതിലേക്ക് ഒരു കപ്പ് വെള്ള അവൽ ഇട്ട് കൊടുക്കുക. ശേഷം തീ കുറച്ച് വെച്ചു ഡ്രൈ റോസ്റ്റ് ചെയ്യുക.  ഇതിലേക്ക് 1/2 കപ്പ് ചിരകിയ തേങ്ങ ചേർക്കുക. ഇനി ഇതെല്ലാം ലോ – മീഡിയം തീയിൽ ഇട്ടു ഡ്രൈ റോസ്റ്റ് ചെയ്തു എടുത്ത് തീ ഓഫ് ചെയ്യുക.  ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇനി ഒരു ചട്ടുകം വെച്ച് ഇതൊന്നു സ്പ്രെഡ് ചെയ്ത് കൊടുക്കാം ഇനി അതേ പാനിൽ ഒരു കപ്പ് കപ്പലണ്ടി ഇട്ട് കൊടുത്ത് ഡ്രൈ റോസ്റ്റ് ചെയ്തെടുത്ത് വേറെ പാത്രത്തിലേക്ക് മാറ്റി കൊടുത്ത് തണുക്കാൻ വെക്കണം. അവൽ തണുത്തതിന് ശേഷം ഇതൊന്നു പൊടിച്ചെടുക്കാൻ വേണ്ടി മിക്‌സിയുടെ ജാറിലേക്ക് ഇട്ട് കൊടുത്ത് കുറച്ചു തരിയുള്ള രീതിയിൽ പൊടിച്ചു എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇതുപോലെ തന്നെ കടലയും പൊടിച്ചെടുത്ത് മാറ്റി വെക്കാം. ഇനി ഒരു പാൻ എടുത്ത് ചൂടാക്കി നമ്മൾ നേരത്തെ ഉണ്ടാക്കി വെച്ച ശർക്കരപാനി ഒരു അരിപ്പ വെച്ച് അരിച്ചെടുത്ത് അതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇനി നേരത്തെ പൊടിച്ചു വെച്ച അവൽ ചേർത്ത് കൊടുക്കാം. തീ ലോ – മീഡിയത്തിൽ ആക്കണം. ശേഷം ഇത് ഒരു സ്പൂൺ വെച്ചു മിക്സ് ചെയ്ത് കൊടുക്കുക. ഈ സമയം ഇതിലേക്ക് 1/2 ടീസ്പൂൺ ഏലക്ക പൊടി ചേർക്കുക. ഇനി ഇതിലേക്ക് നേരത്തെ പൊടിച്ചു വെച്ച കടല ചേർത്ത് കൊടുക്കാം. ഇനി ഇത് ഇളക്കി കൊടുക്കുക. അതിന് അനുസരിച്ച് ഇത് കട്ടിയായി വരും. ഇനി ഇതിലേക്ക് കുറച്ചു നട്സ് ചേർത്ത് കൊടുക്കാം. തീ ഓഫ്‌ ചെയ്ത് ചൂട് പോയ ശേഷം എല്ലാം കൂടി ഉരുട്ടി ലഡ്ഡു ഷേപ്പിൽ ആക്കി എടുക്കാം.