തന്തൂരി ചിക്കൻ കഴിക്കാൻ തോന്നിയാൽ ഓടി ഒരു കടയിലേക്ക് പോവുകയാണ് സാധാരണ പതിവ് അല്ലേ? എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. ഗ്രില്ലും ഓവനും ഒന്നുമില്ലാതെ സ്വന്തം വീട്ടിൽ അടുക്കളയിൽ തന്നെ നമുക്ക് തന്തൂരി തയ്യാറാക്കി എടുക്കാം.
ആവശ്യമായ ചേരുവകൾ
ചിക്കൻ – 1 (1500 ഗ്രാം)
തൈര് -1/4 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
മുളക് പൊടി -1/2 ടീസ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
മല്ലി പൊടി-1/2 ടീസ്പൂൺ
ജീരകം പൊടി -1 ടീസ്പൂൺ
ഗരം മസാല പൊടി -1 ടീസ്പൂൺ
ചാറ്റ് മസാല പൊടി -3/4 ടീസ്പൂൺ
മാഗി ചിക്കൻ സ്റ്റോക്ക് -1/2
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന രീതി
ആദ്യം തന്നെ ആവശ്യമായ മസാലയാണ് തയ്യാറാക്കേണ്ടത്. അതിനായി ഒരു ബൗളിലേക്ക് 1/4 കപ്പ് തൈര്, 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1/2 ടീസ്പൂൺ മുളക് പൊടി, 1/2 ടീസ്പൂൺ മഞ്ഞൾ പൊടി, 1/2 ടീസ്പൂൺ മല്ലി പൊടി, 1 ടീസ്പൂൺ ജീരകം പൊടി, 3/4 ടീസ്പൂൺ ചാറ്റ് മസാല പൊടി, 1 ടീസ്പൂൺ ഗരം മസാല പൊടി, 1/2 മാഗി ചിക്കൻ സ്റ്റോക്ക്, അടുത്തതായി ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് കൂടി ചേർക്കാം. ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഇനി ഈ ഒരു മസാല ചിക്കനിൽ നല്ല പോലെ തേച്ചുപിടിപ്പിക്കാം. അരമണിക്കൂർ ഈ മസാല തേച്ച് ചിക്കൻ മാറ്റിവയ്ക്കണം. ഇനി ഈ ഇതൊന്ന് ഫ്രൈ ചെയ്തെടുക്കാം. റസ്റ്റോറന്റ് സ്റ്റൈൽ തന്തൂരി റെഡി.