Food

ഗ്രില്ലും ഓവനും ഒന്നും വേണ്ട, റസ്റ്റോറന്റ് സ്റ്റൈൽ തന്തൂരി ഇനി വീട്ടിൽ തന്നെ

തന്തൂരി ചിക്കൻ കഴിക്കാൻ തോന്നിയാൽ ഓടി ഒരു കടയിലേക്ക് പോവുകയാണ് സാധാരണ പതിവ് അല്ലേ? എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. ഗ്രില്ലും ഓവനും  ഒന്നുമില്ലാതെ സ്വന്തം വീട്ടിൽ അടുക്കളയിൽ തന്നെ നമുക്ക് തന്തൂരി തയ്യാറാക്കി എടുക്കാം.

ആവശ്യമായ ചേരുവകൾ

ചിക്കൻ – 1 (1500 ഗ്രാം)
തൈര് -1/4 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
മുളക് പൊടി -1/2 ടീസ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
മല്ലി പൊടി-1/2 ടീസ്പൂൺ
ജീരകം പൊടി -1 ടീസ്പൂൺ
ഗരം മസാല പൊടി -1 ടീസ്പൂൺ
ചാറ്റ് മസാല പൊടി -3/4 ടീസ്പൂൺ
മാഗി ചിക്കൻ സ്റ്റോക്ക് -1/2
ഉപ്പ്
എണ്ണ

തയ്യാറാക്കുന്ന രീതി

ആദ്യം തന്നെ ആവശ്യമായ മസാലയാണ് തയ്യാറാക്കേണ്ടത്. അതിനായി ഒരു ബൗളിലേക്ക് 1/4 കപ്പ് തൈര്, 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1/2 ടീസ്പൂൺ മുളക് പൊടി, 1/2 ടീസ്പൂൺ മഞ്ഞൾ പൊടി, 1/2 ടീസ്പൂൺ മല്ലി പൊടി, 1 ടീസ്പൂൺ ജീരകം പൊടി, 3/4 ടീസ്പൂൺ ചാറ്റ് മസാല പൊടി, 1 ടീസ്പൂൺ ഗരം മസാല പൊടി, 1/2 മാഗി ചിക്കൻ സ്റ്റോക്ക്, അടുത്തതായി ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് കൂടി ചേർക്കാം. ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഇനി ഈ ഒരു മസാല ചിക്കനിൽ നല്ല പോലെ തേച്ചുപിടിപ്പിക്കാം. അരമണിക്കൂർ ഈ മസാല തേച്ച് ചിക്കൻ മാറ്റിവയ്ക്കണം. ഇനി ഈ ഇതൊന്ന് ഫ്രൈ ചെയ്തെടുക്കാം. റസ്റ്റോറന്റ് സ്‌റ്റൈൽ തന്തൂരി റെഡി.