മയോണൈസ് ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും.ധാരാളമായി എണ്ണ അടങ്ങിയിട്ടുള്ള ഒന്നാണ് മയോണൈസ്. അതുകൊണ്ടുതന്നെ മയോണൈസ് അത്ര ഹെൽത്തി അല്ല. എന്നാൽ വീട്ടിൽ തന്നെ നമുക്ക് എണ്ണയില്ലാതെ മയോണൈസ് ഉണ്ടാക്കാം.അതും ഹെൽത്തിയായി കുട്ടികൾക്ക് ഇഷ്ടപെടുന്ന രുചിയിൽ .
ചേരുവകൾ
പനീര്‍ – 100 ഗ്രാം
കുതിര്‍ത്ത കശുവണ്ടി പരിപ്പ് – 25-30 എണ്ണം
വെളുത്തുള്ളി അല്ലി – 1
കുരുമുളക് – 5-7 എണ്ണം
ചില്ലി ഫ്ലേക്സ് – 1 ടീസ്പൂണ്‍
ഒറിഗാനോ – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
1 ചെറിയ നാരങ്ങയുടെ നീര്
പാല്‍ – 1/3 കപ്പ്
തയാറാക്കുന്ന വിധം
തന്നിരിക്കുന്ന ചേരുവകള്‍ എല്ലാം കൂടി മിക്സിയുടെ ജാറില്‍ ഇട്ടു നന്നായി അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് വിളമ്പുക. സ്വാദിഷ്ടവും ഹെല്‍ത്തിയുമായ മയോണൈസ് റെഡി. ഇത് ബ്രെഡിലും മറ്റും സ്പ്രെഡ് ആയി നേരിട്ട് ഉപയോഗിക്കാം.
content highlight : healthy-mayonnaise-recipe