Recipe

ഹെൽത്തി മയോനൈസ് റെസിപ്പി; കുട്ടികൾക്ക് ഇഷ്ടപെടുന്ന രുചിയിൽ | healthy-mayonnaise-recipe

വീട്ടിൽ തന്നെ നമുക്ക് എണ്ണയില്ലാതെ മയോണൈസ് ഉണ്ടാക്കാം

മയോണൈസ് ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും.ധാരാളമായി എണ്ണ അടങ്ങിയിട്ടുള്ള ഒന്നാണ് മയോണൈസ്. അതുകൊണ്ടുതന്നെ മയോണൈസ് അത്ര ഹെൽത്തി അല്ല. എന്നാൽ വീട്ടിൽ തന്നെ നമുക്ക് എണ്ണയില്ലാതെ മയോണൈസ് ഉണ്ടാക്കാം.അതും ഹെൽത്തിയായി കുട്ടികൾക്ക് ഇഷ്ടപെടുന്ന രുചിയിൽ .

ചേരുവകൾ

പനീര്‍ – 100 ഗ്രാം
കുതിര്‍ത്ത കശുവണ്ടി പരിപ്പ് – 25-30 എണ്ണം
വെളുത്തുള്ളി അല്ലി – 1
കുരുമുളക് – 5-7 എണ്ണം
ചില്ലി ഫ്ലേക്സ് – 1 ടീസ്പൂണ്‍
ഒറിഗാനോ – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
1 ചെറിയ നാരങ്ങയുടെ നീര്
പാല്‍ – 1/3 കപ്പ്‌

തയാറാക്കുന്ന വിധം

തന്നിരിക്കുന്ന ചേരുവകള്‍ എല്ലാം കൂടി മിക്സിയുടെ ജാറില്‍ ഇട്ടു നന്നായി അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് വിളമ്പുക. സ്വാദിഷ്ടവും ഹെല്‍ത്തിയുമായ മയോണൈസ് റെഡി. ഇത് ബ്രെഡിലും മറ്റും സ്പ്രെഡ് ആയി നേരിട്ട് ഉപയോഗിക്കാം.

 

content highlight : healthy-mayonnaise-recipe