ചേരുവകൾ
അരിപ്പൊടി 3 കപ്പ്
പഞ്ചസാര അര കപ്പ്
തേങ്ങാപ്പാല്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വറുത്ത അരിപ്പൊടിയിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് നല്ലപോലെ ഇളക്കണം.
ഒരു നുള്ള് ഉപ്പ്, അല്പം ജീരകം കൂടി ചേർക്കാം. അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് കലക്കി വെച്ച മാവ് ഒഴിച്ച് ഒന്ന് ഇളക്കി വെക്കുക. ഈ പാത്രം ആവിയിൽ വെക്കുക. വെന്തെന്നു അറിയുവാൻ ഒരു സ്പൂൺ കൊണ്ടോ ഈർക്കിൽ കൊണ്ടോ കുത്തി നോക്കാം. വെന്തു കഴിഞ്ഞാൽ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് കഴിക്കാം