Thiruvananthapuram

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന 5 പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു – car catches fire while running

തിരുവനന്തപുരം കല്ലമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന നെടുമങ്ങാട് സ്വദേശികളായ അഞ്ച് പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മുൻവശത്ത് തീ പടരുന്നത് കണ്ടപ്പോൾ തന്നെ ഡ്രൈവർ കാർ റോഡിന് സമീപത്തായി നിർത്തി എല്ലാവരും ഇറങ്ങുകയായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഫയർഫോഴ്സും, പൊലീസും, നാട്ടുകാരും ചേർന്ന് തീ അണച്ചു.

STORY HIGHLIGHT: car catches fire while running

Latest News