ചേരുവകൾ
ബസ്മതി റൈസ് – 2 cup
ചിക്കൻ – 500g
ചിക്കൻ മാരിനേറ്റ് ചെയ്യാൻ
corn flour – 2 tsp
തൈര് – 2 tsp
മുളക് പൊടി – 1 tsp
മഞ്ഞൾപ്പൊടി – 1/4 tsp
മല്ലിപ്പൊടി – 1/2 tsp
കുരുമുളക് പൊടി – 1/2 tsp
വെളുത്തുള്ളി
ഇഞ്ചി, പേസ്റ്റ് – 1 tsp
ഉപ്പ്
ചിക്കൻ മസാല
ഉള്ളി – 3
തക്കാളി – 1
പച്ചമുളക് – 1
വെളുത്തുള്ളി
ഇഞ്ചി പേസ്റ്റ് – 1 tsp
മുളക് പൊടി – 3/4 tsp.
മല്ലിപ്പൊടി – 1 tsp
മഞ്ഞൾപ്പൊടി – 1/4 tsp
കുരുമുളക പൊടി – 1/2 tsp
ഖരം മസാല – 1/4 tsp
പെരുoജീരകം – 1/4 tsp
Bay leaf – 2
cloves – 3
star anise – 1
പുതിനയില
മല്ലിയില
ഉപ്പ്
Oil
അരി പാകം ചെയ്യാൻ
ബസ്മതി റൈസ് – 2 cup
Bay leaf – 2
Cloves – 3
star anise – 1
Cardamom – 1
oil – 1 tsp
ഉപ്പ്
വെള്ളം
അണ്ടിപ്പരിപ്പ് ,മുന്തിരി
ഉള്ളി – 1
നെയ്യ – 3 tsp
തയ്യാറാക്കുന്ന വിധം
ചിക്കൻ മാരിനേറ്റ് ചെയ്യാനായി എല്ലാ ചേരുവകളും ചേർത്ത് നന്നായി mix ചെയ്ത് 1 മണിക്കൂർ നേരം വയ്ക്കുക.അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറത്തെടുക്കുക.
ഒരുള്ളി അരിഞ്ഞ് golden brown നിറം ആകുമ്പോൾ വറത്ത് കോരുക.ശേഷം ചിക്കൻ medium flamil deep fry ചെയ്യുക.ശേഷം അരി വേവിക്കാനായി പാൻ ചൂടാക്കി അതിലേക്ക് cloves Cardamom, star anise, bay leaf oil ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് , തിളച്ച് വരുമ്പോൾ അരി ചേർക്കുക. അരി പാകമാകുമ്പോൾ ഊറ്റി എടുക്കുക.മസാല തയ്യാറാക്കാനായി പാൻ എടുത്ത് അതിലേക്ക് oil ചേർത്ത് പെരുംജീരകം, cloves, bay leaf, Star anise, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ച മുളക്, ഉള്ളി ,ഉപ്പ്, ചേർത്ത് നന്നായി വഴറ്റുക. ശേഷം എല്ലാ മസാലകളും ചേർത്ത് mix ചെയ്ത്, തക്കാളി ചേർത്ത് നന്നായി വഴറ്റുക. ശേഷം മല്ലിയിലയും , പൊരിച്ച ചിക്കനും ചേർത്ത് നന്നായി mix ചെയ്യുക.Dum ചെയ്യാനായി ഒരു പാൻ എടുത്ത് അടിയിലായി ചിക്കൻ മസാല ചേർത്ത് അതിനു മുകളിലായി േചാറും മുകളിലായി പുതിനയിലയും , മല്ലിയിലയും അണ്ടിപ്പരിപ്പ്, മുന്തിരി, വറുത്ത ഉള്ളി, മുകളിലായി 1 tsp നെയ്യ് ചേർത്ത് വീണ്ടും ഇതു പോലെ repeat ചെയ്യുക.
ശേഷം ചെറുചൂടിൽ അടച്ചു വെച്ച് 10 minute നേരം വയ്ക്കുക. ശേഷം flame of f ചെയ്ത് അരമണിക്കൂർ നേരം കൂടി അടച്ചു വെക്കുക. ശേഷം തുറന്ന് പതുക്കെ ഇളക്കുക.