ചേരുവകൾ
ദോശ മാവ് – 1 വലിയ ബൗൾ
സബോള – 2 വലുത് (ചെറുതായി ചതുരത്തില്‍ അരിഞ്ഞത് )
പച്ചമുളക് – 3 എണ്ണം (വട്ടത്തില്‍ അരിഞ്ഞത് )
കറിവേപ്പില – ആവിശ്യത്തിന്ന് (ചെറുതായി അരിയുക)
കടുക് – 1 ടീസ്പൂണ്‍
എണ്ണ – ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, ശേഷം സബോള, പച്ചമുളക്, കറിവേപ്പില ചേര്‍ത്ത് 3 മിനിറ്റ് വഴറ്റി തീ off ചെയ്യുക.
കൂട്ട് ഒന്ന് തണുത്തു കഴിയുപ്പോള്‍ ,ദോശ മാവില്‍ ചേര്‍ത്ത് നന്നായി ഇളക്കുക, ആവിശ്യത്തിന് ഉപ്പും ചേര്‍ക്കുക.
മാവ് പാനില്‍ ഒഴിച്ച് മൂടി വെച്ച് ചെറു തീയില്‍ ദോശ ചൂട്ട് എടുക്കുക, മാവ് അധികം പരത്താന്‍ പാടില്ല,.ദോശ തിരിച്ചും മറിച്ചും ഇടുമ്പോള്‍ കുറച്ച് എണ്ണ തുക്കുക.