Lifestyle

ക്രിസ്മസിന് എന്തിനാണ് കേക്ക് മുറിക്കുന്നത് ? കേക്കും ക്രിസ്മസും തമ്മിലുള്ള ബന്ധം എന്ത്! | why-do-you-really-cut-the-cake-at-christmas

ക്രിസ്മസിന് മതവിശ്വാസികൾ നോമ്പു നോക്കുന്നത് വ്യാപകമായ ഒരു ആചാരമായിരുന്നു

ക്രിസ്മസ് എന്നു കേൾക്കുബോഴെ ആദ്യം മനസിൽ വരുന്നത് ക്രിസ്മസ് കേക്കും , നല്ല വൈനും ​സ്റ്റാറുമാെക്കെയാണല്ലെ, എന്നാൽ സത്യത്തിൽ ഈ കേക്കും, ക്രിസ്മസും തമ്മിലുള്ള ബന്ധമെന്താണെന്നറിയുമോ…വലിയൊരു അധ്വാനത്തിന്റെ മധുരഫലമാണ് ഓരോ കേക്കിന്റെയും പിന്നാമ്പുറത്തുള്ളത്. ശരിക്കും എപ്പോൾ മുതലാണ് ഈ കേക്ക് സമ്പ്രദായം തുടങ്ങിയത്. മധ്യ ഇം​ഗ്ലണ്ടിലാണ് ക്രിസ്മസ് കേക്കുകളുടെ ഉത്ഭവം. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായി തയ്യാറാക്കുന്ന കേക്കിന്റെ ഒരുക്കങ്ങൾ പണ്ടൊക്കെ ഓഗസ്റ്റിലെ തുടങ്ങും.

അന്ന് ക്രിസ്മസിന് മതവിശ്വാസികൾ നോമ്പു നോക്കുന്നത് വ്യാപകമായ ഒരു ആചാരമായിരുന്നു. ക്രിസ്മസിന്റെ തലേന്ന് തുറക്കുന്ന നോമ്പിന്റെ അന്ന് ഒരു പ്രത്യേക തരം കഞ്ഞി ഉണ്ടാക്കിയിരുന്നു. കഞ്ഞി പോലെ ഒരു പുഡ്ഡിങ്ങാണത്. ഈ പുഡ്ഡിങ്ങുകളാണ് ബേക്ക് ചെയ്ത് ഇന്ന് കാണുന്ന റിച്ച് പ്ലം കേക്കുൾപ്പെടുന്ന വിവിധങ്ങളായ കേക്കുകളായി മാറിയത്. പ്ലം പോറിഡ്ജ് എന്നായിരുന്നു അതിനെ അറിയപ്പെട്ടിരുന്നത്.ഓട്‌സ്, ഡ്രൈ ഫ്രൂട്‌സ്, തേൻ ചിലർ മാംസവും ചേർത്താണ് ഇത് ഉണ്ടാക്കിയിരുന്നത്.

കാലക്രമേണ ഓട്‍സ് മാറി ധാന്യപ്പൊടികളും ഉണക്കമുന്തിരിയും സ്ഥാനം പിടിച്ചു. ഇത് ബേക്ക് ചെയ്ത് ഇന്ന് കാണുന്ന റിച്ച് പ്ലം കേക്കുൾപ്പെടുന്ന വിവിധങ്ങളായ കേക്കുകളായി മാറിയത്. എന്നാൽ ക്രിസ്മസ് കഴിഞ്ഞ് ആഘോഷിച്ചിരുന്ന ട്വൽത്ത് നൈറ്റ് എന്ന ആഘോഷത്തിനായിരുന്നു ബേക്ക് ചെയ്‌തുള്ള കേക്കുകൾ കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്നത്. അതേസമയം, 1600 കളിൽ യൂറോപ്പിലുടനീളമുള്ള നിരവധി പ്രൊട്ടസ്റ്റന്റുകാർ ക്രിസ്മസ് ആഘോഷങ്ങളിൽ വിശ്വസിച്ചിരുന്നില്ല. അങ്ങനെ ക്രിസ്മസ് കേക്കിന് പകരം ട്വൽത്ത് നൈറ്റ് ആഘോഷങ്ങളിൽ ബദാം, മാർസിപാൻ എന്നിവ കൊണ്ട് പൊതിഞ്ഞ ട്വൽത്ത് നൈറ്റ് കേക്ക് ഉണ്ടാക്കുന്നത് പതിവായി.

1640-കളിൽ, ഇംഗ്ലണ്ടിലെ ലോർഡ് പ്രൊട്ടക്ടറായ ഒലിവർ ക്രോവലും മറ്റ് പ്യൂരിറ്റൻമാരും ക്രിസ്മസ് ആഘോഷം നിരോധിച്ചെങ്കിലും ക്രിസ്മസ് ദിനത്തിൽ വിരുന്നുകൾ അനുവദനീയമായതിനാൽ ആളുകൾ കേക്ക് ഉണ്ടാക്കി പകരം മാർസിപാൻ കൊണ്ട് പൊതിഞ്ഞു വിഭങ്ങൾ ഉണ്ടാക്കി. എന്നാൽ ക്രിസ്ത്യൻ ആഘോഷമല്ലെന്ന് ചൂണ്ടികാട്ടി 18-ാം നൂറ്റാണ്ടിൽ ജനുവരി 5ന് ആഘോഷിച്ചിരുന്ന ട്വൽത്ത് നൈറ്റ് വിക്ടോറിയ രാഞ്ജി നിരോധിച്ചു. ആഘോഷം നിരോധിച്ചതോടെ കേക്ക് വ്യാപാരികൾക്ക് വൻ നഷ്ടമുണ്ടായി. പിന്നീട് ട്വൽത്ത് നൈറ്റിന് വേണ്ടി ഒരുക്കിയ കേക്കുകൾ ക്രിസ്മസ് കേക്ക് ആയി അവർ പുനർനിർമ്മിച്ചു. അങ്ങനെയാണ് ഇന്നത്തെ ക്രിസ്മസ് കേക്ക് ഉണ്ടായത്.

STORY HIGHLIGHTS : why-do-you-really-cut-the-cake-at-christmas