Travel

അതിരില്ലാത്ത ആഘോഷങ്ങൾക്ക് ഒരിടം; സഞ്ചാരികളെ ആകർഷിക്കുന്ന ഗോവയിലെ ബാഗ ബീച്ച്! | baga-beach-in-goa-attracts-tourists

വിദേശികളടക്കം നിരവധി സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട് മത്സ്യബന്ധന തീരം കൂടിയായ ബാഗ ബീച്ചില്‍

ഗോവയിലെ തിരക്കേറിയ ബീച്ചുകളിലൊന്നാണ് ബാഗ. ഏറ്റവും മികച്ച കുടില്‍ഹോട്ടലുകള്‍ മുതല്‍ മികച്ച റെസ്‌റ്റോറന്റുകള്‍ വരെ, മികച്ച താമസസൗകര്യവും അംഗീകൃത ജര്‍മന്‍ ബേക്കറിയും എല്ലാം അടങ്ങിയതാണ് ബാഗ ബീച്ച്. സമാധാനവും ശാന്തിയും ആഗ്രഹിക്കുന്നവര്‍ക്കുള്ള കടല്‍ത്തീരമാണിത്. കലാന്‍ഗുട്ട് ബീച്ചിന്റെ ഭാഗമാണ് ബാഗ ബീച്ച്. ഗോവന്‍ – പാശ്ചാത്യ സംസ്‌കാരങ്ങളുടെ സങ്കലനമാണ് ബാഗയിലെ രാത്രി. സൂര്യസ്‌നാനത്തിനായി വിദേശികളടക്കം നിരവധി സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട് മത്സ്യബന്ധന തീരം കൂടിയായ ബാഗ ബീച്ചില്‍.

സാഹസിക സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്കുള്ള ടിക്കറ്റുകളും മറ്റുമായി സഞ്ചാരികളെ സമീപിക്കുന്ന ഏജന്റുമാരുണ്ട് നിരവധി. വാട്ടര്‍ ബൈക്ക് റേസിനും പാരാസൈലിംഗിനും ബോട്ടിംഗിനും പ്രശസ്തമാണ് ബാഗ ബീച്ച്. ബീച്ചിന്റെ എന്‍ട്രന്‍സില്‍ തന്നെയാണ് പ്രശസ്തമായ കഫെ ബ്രിട്ടോസ്. ആല്‍ക്കഹോളും കോക്‌ടെയിലും കടല്‍വിഭവങ്ങളുമാണ് കഫെ ബ്രിട്ടോസിലെ പ്രത്യകത. ഗോവയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ് ഇവിടത്തെ ഗോവന്‍ ഫിഷ് കട്ടി റൈസ്. ബാഗ ബീച്ചില്‍ കിട്ടുന്ന മനോഹരമായ ഡിന്നറും ബേക്കറി ഐറ്റംസും ഒപ്പം ചോക്കലേറ്റ് ബാഫര്‍ ബിസ്‌ക്കറ്റും നിരവധി യാത്രികരെ ആകര്‍ഷിക്കുന്നു.

ബാഗ ബീച്ചിലെ കരോക്കെ രാത്രികള്‍ ഏറെ പ്രശസ്തമാണ്. സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ള മിക്കവാറും എല്ലാ കുടിലുകളും കരോക്കെ ആസ്വദിക്കാന്‍ പാകത്തിനുള്ളതാണ്. തുണിത്തരങ്ങളും മറ്റ് ആക്‌സസറികളും ഷോപ്പിംഗ് ചെയ്യുന്നവരുടെ എണ്ണവും ഇവിടെ കൂടുതലാണെങ്കിലും കടുത്ത വിളപേശലുകള്‍ പതിവില്ല. ബാഗ ബീച്ചില്‍ നിന്നും നടക്കാവുന്ന ദൂരത്തിലാണ് മാമ്പോസ് ക്ലബ്ബ്. ഗോവയിലെ ഏറ്റവും പ്രശസ്തമായ നൈറ്റ് ക്ലബ്ബുകളിലൊന്നാണിത്. നടന്നുകാണാനായി നിരവധി കാര്യങ്ങളുള്ള ബീച്ചാണ് ബാഗ. സമീപത്തായി പഞ്ജിം, കണ്ടോലിം ബീച്ചുകളുമുണ്ട്. ഓട്ടോറിക്ഷയിലോ കാബിലോ ഇവിടങ്ങളിലെത്താം.

STORY HIGHLIGHTS: baga-beach-in-goa-attracts-tourists