Movie News

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ടോവിനോയുടെ ‘ഐഡന്റിറ്റി’ ട്രെയ്‌ലർ പുറത്ത് – identity movie trailer out

ചിത്രം ജനുവരി 2ന് പ്രദർശനത്തിനെത്തും

ഫോറെൻസിക്’ന് ശേഷം ടോവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഐഡന്റിറ്റി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ടോവിനോ തോമസ് – തൃഷ കൃഷ്ണൻ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രം ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽ പെട്ടതാണ് ‘ഐഡന്റിറ്റി’. വിഷ്വൽ ഇമ്പാക്ട് ഉളവാക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭാഷണങ്ങളാലും ദൃശ്യങ്ങളാലും സമ്പന്നമാണ്. മലയാള സിനിമയിൽ മികവുറ്റ സാങ്കേതിക മികവോടെ എത്തുന്ന മറ്റൊരു സിനിമ എന്ന് സൂചിപ്പിക്കുന്ന വിധത്തിലാണ് അണിയറപ്രവർത്തകർ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ഐഡന്റിറ്റിയുടെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയിരിക്കുന്നത്.

തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഐഡന്റിറ്റിയ്ക്കുണ്ട്. മന്ദിര ബേദി, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

STORY HIGHLIGHT: identity movie trailer released