Movie News

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എത്തിയത് ഒടിടിയിൽ അല്ല, യൂട്യൂബിൽ – swargathile katturumbu

ഡിസംബർ 22നാണ് ചിത്രം യൂട്യൂബിൽ അപ് ലോഡ് ചെയ്തത്.

ധ്യാന്‍ ശ്രീനിവാസന്‍ നായകനാ ക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’. ജൂണ്‍ 21നായിരുന്നു ചിത്രം തിയേറ്ററിലെത്തിയത്. ആറു മാസത്തിനിപ്പുറം ചിത്രത്തിന്റെ ഡിജിറ്റൽ റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമിൽ അല്ല, യൂട്യൂബിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു.

ജോസ് എന്ന അധ്യാപകന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയുള്ള സഞ്ചാരമാണ് ‘സ്വർഗത്തിലെ കട്ടുറുമ്പ്’ എന്ന ചിത്രം പറയുന്നത്. അധ്യാപകനായാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഗായത്രി അശോക് ആണ് നായിക. ജോയ് മാത്യു, ശ്രീകാന്ത് മുരളി, ഗൗരിനന്ദ, അംബികാ മോഹന്‍, മഹേശ്വരി അമ്മ, കെ.എന്‍.ശിവന്‍കുട്ടന്‍ , പാഷാണം ഷാജി,ഉല്ലാസ് പന്തളം,കോബ്രാ രാജേഷ്, ചാലി പാല, നാരായണന്‍കുട്ടി , പുന്നപ്ര അപ്പച്ചന്‍, രഞ്ജിത്ത് കലാഭവന്‍, കവിത,ചിഞ്ചുപോള്‍, റിയ രഞ്ജു,മനോഹരി ജോയി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

മൈന ക്രിയേഷൻസിന്റെ ബാനറിൽ ജെസ്പാല്‍ ഷണ്‍മുഖം സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ കെ.എന്‍. ശിവന്‍കുട്ടന്റേതാണ്. തിരക്കഥ വിജു രാമചന്ദ്രൻ, ഛായാഗ്രഹണം അശ്വഘോഷൻ, സംഗീതം ബിജിബാൽ, എഡിറ്റർ കപിൽ കൃഷ്ണ. ഡിസംബർ 22നാണ് ചിത്രം യൂട്യൂബിൽ അപ് ലോഡ് ചെയ്തത്.

STORY HIGHLIGHT: swargathile katturumbu