Kerala

സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി, യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് പുതുപ്പാടിയില്‍ സ്‌കൂട്ടർ യാത്രക്കിടെ യുവതിക്ക് ദാരുണാന്ത്യം. ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതി മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ സുധയാണ് മരിച്ചത്. ഇന്നലെ രാത്രി 11മണിയോടെയായിരുന്നു അപകടം. ബന്ധുവിനൊപ്പം അയ്യപ്പന്‍ വിളക്ക് കാണാന്‍ പോകുന്നതിനിടെ സുധയുടെ ഷാള്‍ സ്കൂട്ടറിന്‍റെ വീലിനിടയില്‍ കുടുങ്ങിയത്. തലയടിച്ച് റോഡില്‍ വീണ സുധയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.