Recipe

കഞ്ഞിയോടൊപ്പം സൂപ്പർ കോമ്പിനേഷൻ; മുളക് ചമ്മന്തി ഈസിയായി തയ്യാറാക്കാം |mulaku-chammanthi

ചമ്മന്തി ഇഷ്ടമല്ലാത്ത മലയാളികളുണ്ടോ. എങ്കിൽ അറിയാം നാടൻ മുളക് ചമ്മന്തിയുടെ റെസിപ്പി. ഇത് നമ്മുടെ കഞ്ഞിയോടൊപ്പം സൂപ്പർ കോമ്പിനേഷൻ ആണ്.. എങ്ങനെയാണ് മുളക് ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കാം…

വേണ്ട ചേരുവകൾ…

വറ്റൽ മുളക് -10 എണ്ണം
ചുവന്നുള്ളി – 4 എണ്ണം
കറിവേപ്പില – 4 ഇതൾ
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണെ -ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം…

വറ്റൽമുളകും ഉള്ളിയും പച്ചമണം മാറുന്നതുവരെ ഒരു പാനിൽ ചൂടാക്കി എടുക്കുക. ( വറ്റൽമുളക് ബ്രൗൺ നിറമാകുന്നതുവരെ ചൂടാക്കുക). ചൂടാക്കി എടുത്ത വറ്റൽ മുളകും ഉള്ളിയും അൽപ്പം ഉപ്പും ചേർത്ത് മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക (പേസ്റ്റ് രൂപത്തിൽ ആവാതെ അരയ്ക്കുക). ശേഷം ആവശ്യത്തിന് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഉപയോഗിക്കാം.

 

CONTEN HIGHLIGHT: how-to-make-mulaku-chammanthi

Latest News