Recipe

നാടൻ ബീഫ് വരട്ടിയത്; പാത്രം കാലിയാകുന്ന വഴിയറിയില്ല ! | nadan-beef-roast

നാടൻ രുചിയിൽ തയാറാക്കിയാൽ ആരും കുറച്ച് കൂടുതൽ കഴിക്കും. ചോറിനും അപ്പം, ചപ്പാത്തി,പൊറോട്ട ഏതിന്റെ ഒപ്പവും രുചികരമായ കൂട്ടാണിത്.

ചേരുവകൾ

  • ബീഫ് – 500 ഗ്രാം
  • സവാള – 3
  • പച്ചമുളക് – 6
  • ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  • ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
  • മുളകുപൊടി – 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • കുരുമുളകുപൊടി – 1 ടീസ്പൂൺ
  • മീറ്റ് മസാല – 3/4 ടീസ്പൂൺ
  • ഗരം മസാല – 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി – 2 ടീസ്പൂൺ
  • കറിവേപ്പില
  • ഉപ്പ്
  • വെളിച്ചെണ്ണ
  • തേങ്ങാക്കൊത്ത്

തയാറാക്കുന്ന വിധം

  • കഴുകി വൃത്തിയാക്കിയ ബീഫ് മുളകുപൊടി, മഞ്ഞൾപ്പൊടി,ഉപ്പ് എന്നിവ ചേർത്ത് തിരുമ്മി വയ്ക്കുക.
  • ഒരു കുക്കറിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സവാള, പച്ചമുളക് എന്നിവ ഇട്ടു നന്നായി വഴറ്റുക. സവാളയുടെ കളർ ഒന്ന് മാറിക്കഴിഞ്ഞാൽ കറിവേപ്പില, പെരുംജീരകം, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, മീറ്റ് മസാല , മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. വഴറ്റിയെടുത്തതിനു ശേഷം ഇ മിക്സ് ചൂടാറിയിട്ട് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇങ്ങനെ അരച്ചെടുത്ത മിക്സും ബീഫും നന്നായി മിക്സ് ചെയ്തു കുക്കറിൽ വേവിച്ചെടുക്കുക.
  • അത് വേവുന്ന സമയം കൊണ്ട് മറ്റൊരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാ കൊത്തു ഇട്ടുകൊടുക്കുക. അതിന്റെ കളർ മാറിയാൽ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട് വഴറ്റുക. ഇതിലേക്ക് ബീഫ് വെന്തത് ചേർത്ത്, വെള്ളം വറ്റിച്ചു എടുക്കുക. അവസാനം കുറച്ച് കറിവേപ്പില, കുരുമുളക് പൊടി, വെളിച്ചെണ്ണയും ഒഴിച്ച് വാങ്ങാം.

content highlight: nadan-beef-roast