കുറച്ച് ചെമ്മീനും രണ്ട് മുട്ടയും മാത്രം മതി, ഇനി ഉച്ചയൂണ് കുശാലാകും.
ചേരുവകൾ
- ചെമ്മീൻ
- കോൺസ്റ്റാർച്ച്
- മുളകുപൊടി
- കുരുമുളകുപൊടി
- ഉപ്പ്
- വെളുത്തുള്ളി
- ചോറ്
- മുട്ട
തയ്യാറാക്കുന്ന വിധം
- ചെമ്മീൻ കഴുകി വൃത്തിയാക്കിയെടുക്കുക.
- അതിലേക്ക് അൽപ്പം കോൺസ്റ്റാർച്ചും, കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ഒരു മുട്ടയുടെ വെള്ളയും ചേർത്തിളക്കി യോജിപ്പിക്കുക.
- പതിനഞ്ച് മിനിറ്റ് ചെമ്മീൻ മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാക്കുക.
- ചെമ്മീൻ എണ്ണയിൽ ചേർത്ത് വറുത്തെടുക്കുക.
- അടി കട്ടിയുള്ള മറ്റൊരു പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടാക്കുക.
- അതിലേക്ക് രണ്ട് മുട്ടയും മാറ്റി വച്ചിരുന്ന മുട്ടയുടെ മഞ്ഞയും ഒഴിച്ചിളക്കുക.
- വറുത്തെടുത്ത ചെമ്മീൻ അതിലേക്കു ചേർക്കുക.
- എരിവിനനുസരിച്ച് മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും, വെളുത്തുള്ളി ചതച്ചതും,
- കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
- വെന്തു വരുമ്പോൾ വേവിച്ചെടുത്ത ചോറ് ചേർത്തിളക്കുക.
- ലഭ്യമെങ്കിൽ കുറച്ച് സോയ സോസ് കൂടി ഒഴിച്ചു കൊടുക്കാം. ശേഷം അടുപ്പണച്ച് ചൂടോടെ കഴിച്ചു നോക്കൂ.
content highlight: chemmeen-fried-rice-recipe