Recipe

ഇനി ഉച്ചയൂണ് കുശാലാകും, തയാറാക്കാം ചെമ്മീൻ ചോറ് | chemmeen-fried-rice-recipe

കുറച്ച് ചെമ്മീനും രണ്ട് മുട്ടയും മാത്രം മതി, ഇനി ഉച്ചയൂണ് കുശാലാകും.

ചേരുവകൾ

  • ചെമ്മീൻ
  • കോൺസ്റ്റാർച്ച്
  • മുളകുപൊടി
  • കുരുമുളകുപൊടി
  • ഉപ്പ്
  • വെളുത്തുള്ളി
  • ചോറ്
  • മുട്ട

തയ്യാറാക്കുന്ന വിധം

  • ചെമ്മീൻ കഴുകി വൃത്തിയാക്കിയെടുക്കുക.
  • അതിലേക്ക് അൽപ്പം കോൺസ്റ്റാർച്ചും, കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ഒരു മുട്ടയുടെ വെള്ളയും ചേർത്തിളക്കി യോജിപ്പിക്കുക.
  • പതിനഞ്ച് മിനിറ്റ് ചെമ്മീൻ മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാക്കുക.
  • ചെമ്മീൻ എണ്ണയിൽ ചേർത്ത് വറുത്തെടുക്കുക.
  • അടി കട്ടിയുള്ള മറ്റൊരു പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടാക്കുക.
  • അതിലേക്ക് രണ്ട് മുട്ടയും മാറ്റി വച്ചിരുന്ന മുട്ടയുടെ മഞ്ഞയും ഒഴിച്ചിളക്കുക.
  • വറുത്തെടുത്ത ചെമ്മീൻ അതിലേക്കു ചേർക്കുക.
  • എരിവിനനുസരിച്ച് മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും, വെളുത്തുള്ളി ചതച്ചതും,
  • കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
  • വെന്തു വരുമ്പോൾ വേവിച്ചെടുത്ത ചോറ് ചേർത്തിളക്കുക.
  • ലഭ്യമെങ്കിൽ കുറച്ച് സോയ സോസ് കൂടി ഒഴിച്ചു കൊടുക്കാം. ശേഷം അടുപ്പണച്ച് ചൂടോടെ കഴിച്ചു നോക്കൂ.

content highlight: chemmeen-fried-rice-recipe