Recipe

കടയിൽ കിട്ടുന്നതിലും രുചിയിൽ ഹൽവ കഴിക്കണോ ? രണ്ട് കാരറ്റ് മാത്രം മതി | carrot-halwa-instant-recipe

പല രുചിയിലും നിറത്തിലുമൊക്കെ കടകളിൽ നിരന്നിരിക്കുന്ന ഹൽവ വീട്ടിൽ തയ്യാറാക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഒരുപാട് ചേരുവകളൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ ഇത് പാകം ചെയ്തെടുക്കാവുന്നതാണ്.

ചേരുവകൾ

  • ബദാം പൊടിച്ചത്- 1/2 കപ്പ്+ 1ടേബിൾസ്പൂൺ
  • കാരറ്റ്- 1/4
  • പഞ്ചസാര- 1/2 കപ്പ്
  • നെയ്യ്- 4 ടേബിൾസ്പൂൺ
  • പാൽ- 1/2 കപ്പ്
  • ഏലയ്ക്കപ്പൊടി- 1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

  • കാരറ്റ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് പാൽ ചേർത്ത് വേവിക്കുക.
  • തണുപ്പ് മാറിയതിനു ശേഷം നന്നായി അരച്ചെടുക്കുക.
  • ഒരു പാനിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക.
  • അതിലേക്ക് കാരറ്റ് അരച്ചതു ചേർത്ത് തിളപ്പിക്കുക.
  • കുറച്ചു പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
  • അതിലേക്ക് ബദാം ഉണക്കി പൊടിച്ചതും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
  • വെള്ളം വറ്റി തുടങ്ങുമ്പോൾ ഒരു ടേബിൾസ്പൂൺ നെയ്യും ഏലയ്ക്കപ്പൊടിയും ചേർക്കുക.
  • വെള്ളം നന്നായി വറ്റിയതിനു ശേഷം കുറച്ച് നെയ്യ് കൂടി ചേർത്തിളക്കുക.
  • ഹൽവ കട്ടിയാകുന്നതു വരെ ഇളക്കുക. ഇത് മറ്റൊരു പാത്രത്തിലേക്കു മാറ്റി തണുക്കാൻ വയ്ക്കുക. ആവശ്യാനുസരണം കഴിക്കാം.

content highlight: carrot-halwa-instant-recipe