ചപ്പാത്തി, അപ്പം, പൊറോട്ട, ചോറ്, ഇവയിൽ ഏതും ആവട്ടെ മുട്ടക്കറി ഉണ്ടെങ്കിൽ പിന്നെ മറ്റൊരു വിഭവത്തിൻ്റെ ആവശ്യമില്ല. വളരെ സിംപിളായി തയ്യാറാക്കാവുന്ന ഹെൽത്തി റെസിപ്പിയാണ്. മുട്ട പുഴുങ്ങിയെടുത്താണ് ഇതിനായി ഉപയോഗിക്കേണ്ടത്.
ചേരുവകൾ
- വെളിച്ചെണ്ണ
- കുരുമുളകുപൊടി
- മുട്ട
- കറിവേപ്പില
- ഏലയ്ക്ക
- ഗ്രാമ്പൂ
- കറുവാപ്പട്ട
- വെളുത്തുള്ളി
- ഇഞ്ചി
- സവാള
- മുളകുപൊടി
- മഞ്ഞൾപ്പൊടി
- ഉപ്പ്
- പച്ചമുളക്
- തേങ്ങാപ്പാൽ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക.
അതിലേക്ക് അൽപ്പം കുരുമുളകുപൊടി ചേർക്കുക. - പുഴുങ്ങിയ മുട്ടകൾ രണ്ട് കഷ്ണങ്ങളാക്കി പാനിനു മുകളിൽ വച്ച് വേവിച്ചു മാറ്റുക.
- അതേ പാനിലേക്ക് കുറച്ചു കൂടി എണ്ണ ഒഴിച്ചു ചൂടാക്കുക.
- ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട തുടങ്ങിയവ ചേർത്തു വറുക്കുക.
- ചെറിയ കഷ്ണങ്ങളായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും, സവാളയും ചേർത്ത് വഴറ്റുക.
- സവാളയുടെ നിറം മാറി വരുമ്പോൾ രണ്ട് പച്ചമുളക്, അൽപ്പം മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക.
- തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് തിളപ്പിക്കുക.
- തിളച്ചു വരുമ്പോൾ കൊഴുപ്പോടു കൂടിയ തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
- ശേഷം അടുപ്പിൽ നിന്നും മാറ്റാം. ചൂടോടെ അപ്പത്തിനൊപ്പം കഴിച്ചു നോക്കൂ.
content highlight: egg-molly-kerala-special-recipe