World

ന്യൂനമര്‍ദ്ദം: അടുത്ത രണ്ട് ദിവസങ്ങളിൽ ഒമാനിൽ ഒമാനിൽ ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

ഇന്ന് മുതൽ ഒമാന്‍റെ വിവിധ ഭാഗങ്ങളെ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നറിയിച്ച് കാലാവസ്ഥ വകുപ്പ്. ഇതിൻ്റെ സ്വാധീനഫലമായി ഇന്ന് മുതൽ (ഡിസംബര്‍ 24) ഡിസംബര്‍ 26 വരെ രാജ്യത്തെ വിവിധയിടങ്ങളിൽ കാലാവസ്ഥ മാറ്റങ്ങളുണ്ടാകും. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമാണ് സാധ്യത. മഴയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ ബുധനാഴ്ച വരെ മഴമേഘങ്ങള്‍ രൂപപ്പെടാനും മുസന്ദം, നോര്‍ത്ത് ബത്തിന, സൗത്ത് ബത്തിന, മസ്കറ്റ് ഉള്‍പ്പെടെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇടവിട്ടുള്ള മഴ പെയ്യാനും സാധ്യതയുണ്ട്. 5-15 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. കാറ്റ് ശക്തമാകുകയും കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്യും. വ്യാഴാഴ്ചയും കനത്ത മഴ തുടരും. മുസന്ദം, നോര്‍ത്ത് ബത്തിന, സൗത്ത് ബത്തിന, മസ്കറ്റ്, സൗത്ത് ശര്‍ഖിയ, ദാഖിലിയയുടെ വിവിധ ഭാഗങ്ങള്‍, അല്‍ ഹാജര്‍ മലനിരകള്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ചയും മഴ പ്രതീക്ഷിക്കുന്നുണ്ട്.