Recipe

ആപ്പിൾ കിട്ടിയാൽ ഇനി വെറുതെ കഴിക്കേണ്ട; ഇങ്ങനെ ചെയ്തു നോക്കൂ | green-apple-pickle-recipe

അധിക നാൾ കേടുകൂടാതെ ഇരിക്കാൻ ആപ്പിൾ അച്ചാർ ഫ്രിഡ്ജിൽ സൂക്ഷിക്കുക

ആപ്പിളിന് അധികം വേവില്ലാത്തതു കൊണ്ട് വളരെ പെട്ടെന്ന് അച്ചാർ തയ്യാറാക്കാം. വെള്ള മയമില്ലാത്ത പാത്രം ഉപയോഗിക്കാൻ മറക്കേണ്ട. അച്ചാറിൽ ചേർക്കാൻ നല്ലെണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. അധിക നാൾ കേടുകൂടാതെ ഇരിക്കാൻ ആപ്പിൾ അച്ചാർ ഫ്രിഡ്ജിൽ സൂക്ഷിക്കുക.

ചേരുവകൾ

  • ഗ്രീൻ ആപ്പിൾ- 2
  • എണ്ണ- 1/2 കപ്പ്
  • കടുക്- 1/2 ടീസ്പൂൺ
  • ഇഞ്ചി- 2 ഇഞ്ച്
  • വെളുത്തുള്ളി- 1/4 കപ്പ്
  • പച്ചമുളക്- 2
  • കറിവേപ്പില- 2
  • മഞ്ഞള്‍പൊടി- 1/4 ടീസ്പൂൺ
  • മുളകുപൊടി- 1 ടേബിൾസ്പൂൺ
  • കാശ്മീരിമുളകുപൊടി- 3 ടേബിൾസ്പൂൺ
  • കായപ്പൊടി- 1/2 ടീസ്പൂൺ
  • ഉപ്പ്- 2 ടീസ്പൂൺ
  • വിനാഗിരി- 6 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

  • രണ്ട് ഗ്രീൻ ആപ്പിൾ കഴുകി വൃത്തിയാക്കി വെള്ള മയം ഇല്ലാതെ തുടച്ചെടുക്കുക.
  • തൊലി കളയാതെ തന്നെ ആപ്പിൾ ഒരേ വണ്ണത്തിലും വീതിയിലും അരിഞ്ഞെടുക്കുക.
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അര കപ്പ് നല്ലെണ്ണ ചേർത്ത് ചൂടാക്കുക.
  • അര ടീസ്പൂൺ കടുകും, അര ടീസ്പൂൺ ഉലുവയും ചേർക്കുക.
  • രണ്ട് ഇഞ്ച് നീളമുള്ള ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കിയത്, കാൽ കപ്പ് വെളുത്തുള്ളി അല്ലി, രണ്ട് പച്ചമുളക് അരിഞ്ഞത്, രണ്ട് തണ്ട് കറിവേപ്പില എന്നിവ ചേർത്ത് രണ്ട് മിനിറ്റ് ഇളക്കുക.
  • തീ കുറച്ചു വച്ച് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ മുളകുപൊടി, മൂന്ന് ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടി, അര ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
  • ആപ്പിൾ കഷ്ണങ്ങളും രണ്ട് ടീസ്പൂൺ ഉപ്പും ചേർത്തിളക്കി യോജിപ്പിക്കുക.
  • ആപ്പിൾ വാടി തുടങ്ങുമ്പോൾ ആറ് ടേബിൾസ്പൂൺ​ വിനാഗിരി ചേർത്തിളക്കുക.
  • ഉടൻ തന്നെ അടുപ്പിൽ നിന്ന് മാറ്റുക. ചൂടാറിയതിനു ശേഷം വൃത്തിയുള്ള ഈർപ്പമില്ലാത്ത പാത്രത്തിലേക്കു മാറ്റി സൂക്ഷിക്കുക.

content highlight: green-apple-pickle-recipe