ഒരു തവണ വഴുതനങ്ങ തീയൽ ട്രൈ ചെയ്തു നോക്കൂ, പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല.
ചേരുവകൾ
- വഴുതനങ്ങ
- ചുവന്നുള്ളി
- പച്ചമുളക്
- ഇഞ്ചി
- തേങ്ങ
- ജീരകം
- വാളൻപുളി
- മുളകുപൊടി
- മല്ലിപ്പൊടി
- കായപ്പൊടി
- ശർക്കര
- വറ്റൽമുളക്
- കടുക്
- ഉപ്പ്
- കറിവേപ്പില
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
- വഴുതനങ്ങ നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കി മാറ്റി വയ്ക്കുക.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക.
- അതിലേക്ക് ഒരു പിടി ചുവന്നുള്ളി ചേർത്തു വഴറ്റുക.
- ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ രണ്ട് പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, കറിവേപ്പിലയും ചേർത്തിളക്കുക.
- അതിലേക്ക് വഴുതനങ്ങ കഷ്ണങ്ങളൾ ചേർത്തിളക്കി അടച്ചു വച്ച് വേവിക്കുക.
- മറ്റൊരു പാത്രം അടുപ്പിൽ വച്ച് അൽപ്പം എണ്ണ ഒഴിച്ചു ചൂടാക്കുക.
- അതിലേക്ക് ചെറിയ കഷ്ണം കായം ചേർത്ത് ഒപ്പം തേങ്ങ ചിരകിയതും ചേർത്തിളക്കി വേവിക്കുക.
- തേങ്ങ വെന്തു വരുമ്പോൾ അടുപ്പണച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക.
- ചൂടാറിയതിനു ശേഷം ഇത് അരച്ചെടുക്കുക.
- പാനിലേക്ക് അൽപ്പം കടുക് ചേർത്ത് പൊട്ടിക്കുക.
- വറ്റൽമുളകും, കറിവേപ്പിലുയും, ഒരു നുള്ള് ജീരകവും ചേർത്തു വറുക്കുക.
- അരപ്പ് ഇതിൽ ചേർത്ത്, പുളി കുതിർത്തു വച്ചിരുന്ന വെള്ളവും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി അടച്ചു വയ്ക്കുക.
- കറി തിളച്ച എണ്ണ തെളിഞ്ഞു വരുമ്പോൾ വേവിച്ചു വച്ച വഴുതനങ്ങ കഷ്ണവും ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം. വഴുതനങ്ങ തീയൽ തയ്യാർ.
content highlight: vazhuthananga-theeyal-recipe