Recipe

കൊതിപ്പിക്കും രുചിയിൽ നാടൻ വഴുതനങ്ങ തീയൽ, ഈ റെസിപ്പി ട്രൈ ചെയ്യൂ | vazhuthananga-theeyal-recipe

ഒരു തവണ വഴുതനങ്ങ തീയൽ ട്രൈ ചെയ്തു നോക്കൂ, പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല.

ചേരുവകൾ

  • വഴുതനങ്ങ
  • ചുവന്നുള്ളി
  • പച്ചമുളക്
  • ഇഞ്ചി
  • തേങ്ങ
  • ജീരകം
  • വാളൻപുളി
  • മുളകുപൊടി
  • മല്ലിപ്പൊടി
  • കായപ്പൊടി
  • ശർക്കര
  • വറ്റൽമുളക്
  • കടുക്
  • ഉപ്പ്
  • കറിവേപ്പില
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

  • വഴുതനങ്ങ നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കി മാറ്റി വയ്ക്കുക.
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക.
  • അതിലേക്ക് ഒരു പിടി ചുവന്നുള്ളി ചേർത്തു വഴറ്റുക.
  • ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ രണ്ട് പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, കറിവേപ്പിലയും ചേർത്തിളക്കുക.
  • അതിലേക്ക് വഴുതനങ്ങ കഷ്ണങ്ങളൾ ചേർത്തിളക്കി അടച്ചു വച്ച് വേവിക്കുക.
  • മറ്റൊരു പാത്രം അടുപ്പിൽ വച്ച് അൽപ്പം എണ്ണ ഒഴിച്ചു ചൂടാക്കുക.
  • അതിലേക്ക് ചെറിയ കഷ്ണം കായം ചേർത്ത് ഒപ്പം തേങ്ങ ചിരകിയതും ചേർത്തിളക്കി വേവിക്കുക.
  • തേങ്ങ വെന്തു വരുമ്പോൾ അടുപ്പണച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക.
  • ചൂടാറിയതിനു ശേഷം ഇത് അരച്ചെടുക്കുക.
  • പാനിലേക്ക് അൽപ്പം കടുക് ചേർത്ത് പൊട്ടിക്കുക.
  • വറ്റൽമുളകും, കറിവേപ്പിലുയും, ഒരു നുള്ള് ജീരകവും ചേർത്തു വറുക്കുക.
  • അരപ്പ് ഇതിൽ ചേർത്ത്, പുളി കുതിർത്തു വച്ചിരുന്ന വെള്ളവും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി അടച്ചു വയ്ക്കുക.
  • കറി തിളച്ച എണ്ണ തെളിഞ്ഞു വരുമ്പോൾ വേവിച്ചു വച്ച വഴുതനങ്ങ കഷ്ണവും ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം. വഴുതനങ്ങ തീയൽ തയ്യാർ.

content highlight: vazhuthananga-theeyal-recipe