ശബരിമല നട അടച്ചിടുമെന്ന വ്യാജ പ്രചരണത്തിനെതിരെ സൈബർ പൊലീസിന് പരാതി നൽകി ദേവസ്വം ബോർഡ്. സൂര്യഗ്രഹണം ആയതുകൊണ്ട് നട അടച്ചിടും എന്നായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രണ്ട് വർഷം മുമ്പുള്ള വാർത്തയാണ്. പ്രചരിപ്പിക്കുന്നവർക്ക് സ്ഥാപിത താല്പര്യമുണ്ടെന്ന് ദേവസ്വം ബോർഡ് ആരോപിച്ചു. മണ്ഡല പൂജ ദിവസം എത്തുന്ന ഭക്തരെ ആരേയും തിരിച്ചു വിടില്ല. സ്പോട്ട് ബുക്കിങ് നിയന്ത്രണം ഉണ്ടെങ്കിലും പരമാവധി ഭക്തരുടെ ദർശനമാണ് കോടതിയും ആഗ്രഹിക്കുന്നത്. ഇത് വരെ ആരെയും തിരിച്ചു വിട്ടിട്ടില്ല.
നാളെ വെർച്ച്വൽ ക്യൂ വഴി 50,000 പേർക്കായിരിക്കും ദർശനം ലഭിക്കുക. എന്നാൽ 26 ന് 10,000 പേരെ അധികമായി അനുവദിക്കും. ഇന്നലെ വരെ 38 ദിവസം ദർശനത്തിന് എത്തിയത് 30,87000 പേരാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.