ലോകത്തിൽ വളരെ കുറഞ്ഞ രാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന, ഈന്തപ്പന എന്ന മരത്തിലുണ്ടാവുന്ന പഴം ആണ് ഈന്തപ്പഴം. ഫൈബർ, ആന്റി ഓക്സിഡന്റുകൾക്ക് പുറമെ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. ഹീമോഗ്ലോബിൻ അളവ് കുറവാണെന്നുണ്ടെങ്കിൽ ഉച്ച ഭക്ഷണത്തിന് ശേഷം കഴിക്കാവുന്നതാണ്. കുട്ടികൾക്ക് ഭക്ഷണത്തിന്റെ ഇടവേളകളിൽ ഈന്തപ്പഴം കൊടുക്കുന്നത് നല്ലതാണ്. ഈന്തപ്പഴങ്ങളിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഫൈബറാണ് ദഹനത്തെ മെച്ചപ്പെടുത്തുന്നത്. ദഹനത്തെ മെച്ചപ്പെടുത്തുന്നതുവഴി ഇത് മെറ്റബോളിസം പ്രവർത്തനങ്ങളെയും വേഗത്തിലാക്കുന്നു.
ശരീരത്തിന് ആവശ്യമായ ഉറക്കം, അതായത് ഒരാൾ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ദിവസവും ഉറങ്ങിയില്ലെങ്കിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം.
ഈന്തപ്പഴം കഴിച്ചാലുള്ള പ്രയോജനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
- ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന്റെ ഊർജക്ഷമത വർദ്ധിപ്പിക്കും
- അണുബാധകളോടും അലർജിയോടും പോരാടും
- മലബന്ധത്തിൽ നിന്നും അസിഡിറ്റിയിൽ നിന്നും മോചനം
- ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും
- രക്തസമ്മർദമുള്ളവർ ഈന്തപ്പഴം പതിവാക്കുന്നത് ബി.പി. നിയന്ത്രിച്ചു നിർത്താൻ സഹായിക്കും
- ഈന്തപ്പഴത്തിൽ ഫൈബർ, പൊട്ടാസ്യം, അയൺ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
- ഗ്ലൈസെമിക് ഇൻഡെക്സ് (ജിഐ) കുറവായതിനാൽ പ്രമേയരോഗികൾക്കും കഴിക്കാവുന്ന ഒന്നാണ് ഈന്തപ്പഴമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
- ഇതിലടങ്ങിയിരിക്കുന്ന സസ്യ രാസവസ്തുക്കൾ
കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറക്കാനും സഹായിക്കുന്നതാണ്.
ഈന്തപ്പഴം എല്ലാര്‍ക്കും ഇഷ്ടമുളള ഭക്ഷണമാണ്. സ്ത്രീകളും പുരുഷന്മാരും മടികൂടാതെ കഴിക്കേണ്ട പോഷക സമ്പന്നമായ ഒന്നാണ് ഈന്തപ്പഴം. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. സെലെനീയം, കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.
ഈന്തപ്പഴം ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും. ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ കാന്‍സറിനെ വരെ ചെറുക്കുന്നു. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ അളവിലുളളവര്‍ക്ക് ദിവസവും മൂന്ന് മുതല്‍ അഞ്ച് ഈന്തപ്പഴം വരെ കഴിക്കാം. രാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പ്രഭാത ഭക്ഷണത്തിനോടൊപ്പവും കഴിക്കാം.
content highlight: benefits-of-dates-health