മലയാളത്തിലെ ആദ്യ സോംബി ചിത്രം ‘മഞ്ചേശ്വരം മാഫിയ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മലയാളത്തിൽ ഇതുവരെയും പുറത്തുവരാത്ത പ്രമേയത്തിൽ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററും വ്യത്യസ്തമാണ്. കൊറിയൻ സോമ്പി ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ പോസ്റ്റർ തയ്യറാക്കിയിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനി നിർമിക്കുന്ന ചിത്രം ആൽബി പോൾ ആണ് സംവിധാനം ചെയ്യുന്നത്. ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരാണ് നിർമ്മാതാക്കൾ. ഹോളിവുഡിലും, കൊറിയൻ സിനിമകളിലുമെല്ലാം മികച്ച എന്റർടെയ്നറുകൾ സമ്മാനിച്ച ഈ ജേഴ്ണർ മലയാള സിനിമയിലും എത്തുമ്പോൾ ചരിത്രമാണ് സമ്മാനിക്കുന്നത്. സ്ക്രീം, ലാഫ്, റീപീറ്റ് എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
അഭിലാഷ് എസ് നായരും അജിത് നായരുമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ അണിയറ പ്രവർത്തകരെയും കാസ്റ്റിനെയും കുറിച്ചുള്ള വിവരങ്ങൾ വരും നാളുകളിൽ അണിയറപ്രവർത്തകർ പുറത്ത് വിടും.
STORY HIGHLIGHT: manjeshwaram mafia first look poster