Recipe

മധുരമൂറും ചോക്ലേറ്റ് ഷേക്ക് തയ്യാറാക്കിയാലോ – chocolate shake

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഷേക്കുകള്‍. കിടിലന്‍ രുചിയില്‍ നമുക്ക് ഷേക്കുണ്ടാക്കിയാലോ? പാലും ചോക്ലേറ്റും ഉപയോഗിച്ച് വെറും പത്ത് മിനുട്ടിനുള്ളില്‍ നമുക്ക് ഷേക്കുണ്ടാക്കാന്‍ സാധിക്കും.

ചേരുവകൾ

തണുത്ത പാല്‍ – 2 കപ്പ്
ബിസ്‌ക്കറ്റ് – 10 എണ്ണം
ചോക്ലേറ്റ് – 12 ചെറിയ കഷ്ണങ്ങള്‍
പഞ്ചസാര – ആവശ്യത്തിന്
ഐസ് ക്യൂബ്‌സ്

തയ്യാറാക്കുന്ന വിധം

പാല്‍ തിളപ്പിച്ച ശേഷം നന്നായി തണുപ്പിച്ചെടുക്കുക. ഒരു മിക്‌സിയുടെ ജാറിലേക്കു ബിസ്‌ക്കറ്റ് പൊട്ടിച്ചിടുക. ശേഷം ചോക്ലേറ്റ് ചെറിയ കഷ്ണങ്ങളാക്കി ഇട്ടുകൊടുക്കാം. ആവശ്യത്തിന് പഞ്ചസാരയും കൂടി ചേര്‍ത്ത് അടിച്ചെടുക്കുക. ശേഷം ഐസ് ക്യൂബ്സും തണുത്ത പാലും കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.

STORY HIGHLIGHT : chocolate shake