Recipe

ചിക്കന്‍ ഷവര്‍മ ഇനി സിംപിളായി വീട്ടിലുണ്ടാക്കാം – chicken shawarma

റെസ്‌റ്റോറന്റ് രുചിയില്‍ ചിക്കന്‍ ഷവര്‍മ ഇനി സിംപിളായി വീട്ടിലുണ്ടാക്കാം. വെറും പത്ത് മിനുട്ടുകൊണ്ട് നല്ല കിടിലന്‍ രുചിയില്‍ ചിക്കന്‍ ഷവര്‍മ വീട്ടില്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? ആറും വേണ്ടെന്ന് പറയില്ല

ചേരുവകൾ

  • എല്ല് ഇല്ലാത്ത ചിക്കന്‍ – 250 ഗ്രാം
  • തക്കാളി അരിഞ്ഞത് – 1/2 കപ്പ്
  • ഉള്ളി അരിഞ്ഞത് – 1/4 കപ്പ്
  • ലെറ്റൂസ് അരിഞ്ഞത് – 1/2 കപ്പ്
  • കുക്കുമ്പര്‍ അരിഞ്ഞത് – 1/2 കപ്പ്
  • കുരുമുളകുപൊടി – 1 ടീസ്പൂണ്‍
  • ഉപ്പ് – 1/2 ടീസ്പൂണ്‍
  • മുളകുപൊടി – 1/2 ടീസ്പൂണ്‍
  • മയോണൈസ് – 3 ടേബിള്‍ സ്പൂണ്‍
  • ഒലിവ് ഓയില്‍ – 3 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചിക്കന്‍ ചെറുതായി അരിഞ്ഞെടുക്കുക. പാന്‍ അടുപ്പില്‍ വച്ചതിനുശേഷം അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ഒഴിക്കുക. അതിലേക്ക് നേരത്തെ അരിഞ്ഞുവെച്ചചിക്കന്‍ ഇട്ടു കൊടുക്കാം. ഇത് ചെറുതായി ഒന്ന് വഴറ്റിയെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ കുരുമുളകുപൊടിയും അര ടീസ്പൂണ്‍ ഉപ്പും അര ടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് വഴറ്റുക.ചിക്കന്‍ വെന്ത് കഴിഞ്ഞാല്‍ ഗ്യാസ് ഓഫ് ചെയ്യുക. വലിയൊരു പാത്രം എടുത്ത് അതിലേക്ക് തക്കാളി അരിഞ്ഞതും ലെറ്റിയൂസ് അരിഞ്ഞതും പൊടിയായി അരിഞ്ഞ സവാളയും കുക്കുമ്പര്‍ അരിഞ്ഞതും ചേര്‍ത്ത് വേവിച്ചു വച്ച ചിക്കന്‍ കൂടെ ഇട്ടു കൊടുത്ത് മിക്‌സ് ചെയ്യുക. ഒരു ചപ്പാത്തിയോ അല്ലെങ്കില്‍ കുബ്ബൂസോ എടുത്തതിനുശേഷം അതിലേക്ക് മയോണൈസ് തേച്ച് കൊടുക്കുക. ശേഷം തയ്യാറാക്കിയ ഫില്ലിംഗ് ഇതിലേക്ക് വെച്ച് മടക്കി കൊടുക്കാം. ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഒലിവ് ഓയില്‍ ഒഴിച്ചതിനുശേഷം റോള്‍ ഇട്ട് മൊരിച്ചെടുക്കുക.

STORY HIGHLIGHT : chicken shawarma